ADVERTISEMENT

മോസ്കോ ∙ യുക്രെയ്ൻ യുദ്ധത്തിനെതിരെ നിലപാടെടുത്ത ജനപ്രിയ റഷ്യൻ എഴുത്തുകാരൻ ബോറിസ് അകുനിനെ റഷ്യൻ നിയമമന്ത്രാലയം ‘വിദേശ ഏജന്റായി’ പ്രഖ്യാപിച്ചു. ചരിത്ര പശ്ചാത്തലത്തിലുള്ള കുറ്റാന്വേഷണ കഥകളിലൂടെ പ്രശസ്തനായ ബോറിസ് അകുനിൻ (67) ബ്രിട്ടനിലാണു താമസിക്കുന്നത്.

യുക്രെയ്നിലെ റഷ്യൻ സൈനിക നടപടിക്കെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നും യുക്രെയ്ൻ സേനയ്ക്കു ധനസമാഹരണത്തിനു സഹായിക്കുന്നുവെന്നും ആരോപിച്ചാണു നടപടി. അദ്ദേഹത്തിന്റെ പ്രശസ്തമായ ഇറാസ്റ്റ് ഫാൻഡറിൻ സീരിസിന്റെ വിൽപന റഷ്യയിൽ നിർത്തിവച്ചു. 

ഭരണകൂടത്തെ വിമർശിക്കുന്നവരെ വിദേശ ഏജന്റായി മുദ്രകുത്തി പീഡിപ്പിക്കുന്ന ഏർപ്പാട് സോവിയറ്റ് യൂണിയൻ രൂപീകരിച്ച കാലംമുതൽ നിലവിലുള്ളതാണ്. എഴുത്തുകാരെയും സാംസ്കാരിക പ്രവർത്തകരെയും നേരത്തേ ഇങ്ങനെ പ്രഖ്യാപിച്ചിട്ടുണ്ട്. 

English Summary:

Anti-war stance: Russia calls novelist Boris Akunin 'foreign agent'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com