ADVERTISEMENT

മോസ്കോ ∙ റഷ്യൻ അധിനിവേശ കിഴക്കൻ യുക്രെയ്ൻ നഗരമായ ലിസിഷാൻസ്കിലെ റസ്റ്ററന്റിൽ യുക്രെയ്ൻ നടത്തിയ റോക്കറ്റാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു. യുഎസ് നിർമിത റോക്കറ്റ് ഉപയോഗിച്ചുള്ള ആക്രമണത്തിൽ 10 പേർക്കു പരുക്കേറ്റതായും റഷ്യ അറിയിച്ചു. സുമി മേഖലയിൽ 16 ഇടങ്ങളിൽ റഷ്യ ബോംബാക്രമണം നടത്തിയെന്ന് യുക്രെയ്ൻ ആരോപിച്ചു.

തെക്കുകിഴക്കൻ മേഖലയിലെ യുദ്ധമുഖം സന്ദർശിച്ച യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി സൈനികർക്കു മെഡലുകൾ സമ്മാനിച്ചു. കരസേനാ മേധാവി വലേറി സലുസ്നിയെ നീക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സെ ലെൻസ്കി യുദ്ധമേഖലയിലെത്തിയത്. റഷ്യ കടന്നുകയറിയ മേഖലകൾ തിരിച്ചുപിടിക്കുന്നതിലെ വീഴ്ചയാണ് കരസേനാ മേധാവിക്കെതിരായ നീക്കത്തിനു പിന്നിലെന്നാണു സൂചന. സലുസ്നിയെ മാറ്റുന്ന കാര്യം യുക്രെയ്ൻ യുഎസിനെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

English Summary:

Russia says 28 people killed by Ukrainian shelling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com