ADVERTISEMENT

സോൾ ∙ 2015 ലെ ലയനവുമായി ബന്ധപ്പെട്ട കേസിൽ ആഗോള വ്യവസായ സ്ഥാപനമായ സാംസങ്ങിന്റെ മേധാവി ലീ ജയ്–യോങ്ങിനെ (56) കുറ്റവിമുക്തനാക്കി. സാംസങ് ഇലക്‌ട്രോണിക്‌സിൽ ലീയുടെ നിയന്ത്രണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സാംസങ് സി ആൻഡ് ടിയും ചെയിൽ ഇൻഡസ്ട്രീസും തമ്മിലുള്ള നിയമവിരുദ്ധ ലയനം നടത്തിയതെന്നു തെളിയിക്കുന്നതിൽ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് സോൾ ജില്ലാ കോടതി പറഞ്ഞു. ലീക്ക് 5 വർഷം തടവു ശിക്ഷ വിധിക്കണമെന്നാണ് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടത്. സാംസങ്ങിലെ അധികാരക്കൈമാറ്റം സുഗമമാക്കുന്നതിനു ദക്ഷിണ കൊറിയയുടെ മുൻ പ്രസിഡന്റിനു വൻ തുക കൈക്കൂലി നൽകിയ കേസിൽ നേരത്തേ ഇദ്ദേഹം 18 മാസം ജയിൽശിക്ഷ അനുഭവിച്ചിരുന്നു. പിന്നീട് സർക്കാർ മാപ്പു നൽകി. 

English Summary:

Lee Jae-yong head of Samsung, was acquitted in merger case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com