ഹൂതി കേന്ദ്രങ്ങളിൽ സംയുക്ത ആക്രമണം
Mail This Article
×
വാഷിങ്ടൻ ∙ യെമനിൽ ഹൂതികൾക്കു നേരെ യുഎസ്, ബ്രിട്ടിഷ് സേന സംയുക്ത ആക്രമണം നടത്തി. 8 പ്രദേശങ്ങളിലെ 18 ഹൂതി കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്.
ഗാസയിലെ ഇസ്രയേലിന്റെ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹൂതികൾ സൂയസ് കനാൽ വഴിയുള്ള ചരക്കുകപ്പലുകൾ ആക്രമിക്കാൻ തുടങ്ങിയതോടെ മിക്ക ദിവസങ്ങളിലും യുഎസ് ആക്രമണം പതിവാണ്. അതേസമയം ഇറാൻ പിന്തുണയുള്ള ഹൂതികളുടെ ആക്രമണം തടയാൻ കഴിഞ്ഞിട്ടില്ല. ഇന്നലെ ഏഡൻ കടലിടുക്കിൽ യുഎസ് എണ്ണക്കപ്പൽ ഹൂതികൾ ആക്രമിച്ചു. ആളപായമില്ല.
English Summary:
US and British strikes on Houthi sites in Yemen
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.