ADVERTISEMENT

ടെഹ്റാൻ ∙ സർക്കാർവിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ചതിന് അറസ്റ്റിലായ പ്രശസ്ത റാപ്പർ തൂമജ് സലേഹിയെ (33) ഇറാൻ കോടതി വധശിക്ഷയ്ക്കു വിധിച്ചു. ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത യുവതി മരിച്ചതിനു പിന്നാലെ 2022 സെപ്റ്റംബറിൽ ആരംഭിച്ച പ്രക്ഷോഭം മാസങ്ങളോളമാണു നീണ്ടത്.

യുവാക്കൾ കൂട്ടത്തോടെ തെരുവിലിറങ്ങിയ പ്രതിഷേധത്തിനു തന്റെ പാട്ടുകളിലൂടെ സലേഹി ശക്തമായ പിന്തുണ നൽകിയതോടെ 2022 ഒക്ടോബറിൽ അറസ്റ്റിലായി. കഴിഞ്ഞ വർഷം 6 മാസം തടവിനാണ് ആദ്യം ശിക്ഷിച്ചത്. വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകുമെന്ന് അഭിഭാഷകൻ അറിയിച്ചു.

English Summary:

Singer Toomaj Salehi who supported protest sentenced to death in Iran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com