ചൈനീസ് പ്രസിഡന്റിന് പാരിസിൽ വരവേൽപ്
Mail This Article
×
പാരിസ് ∙ അപൂർവമായ യൂറോപ്പ് പര്യടനത്തിനു കുടുംബസമേതമെത്തിയ ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ് ഫ്രാൻസിൽ ആദ്യസ്വീകരണം. പാരിസിൽ, ഔദ്യോഗിക വസതിയായ എലീസെ കൊട്ടാരത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഷിയെ വരവേറ്റു. കഴിഞ്ഞ വർഷം ഏപ്രിലിൽ മക്രോ ചൈന സന്ദർശിച്ചിരുന്നു.
സന്ദർശനം ചൈന–യൂറോപ്പ് വ്യാപാര തർക്കങ്ങളുടെ ചർച്ചയും പരിഹാരവും കൂടി ലക്ഷ്യമിട്ടുള്ളതാണ്. യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺഡെർ ലെയെനുമായും ഷി കൂടിക്കാഴ്ച നടത്തി. ഫ്രാൻസിൽ രണ്ടുദിവസം തങ്ങിയശേഷം സെർബിയ, ഹംഗറി എന്നീ രാജ്യങ്ങൾ സന്ദർശിക്കും. റഷ്യയുമായി അടുപ്പമുള്ള യൂറോപ്യൻ രാജ്യങ്ങളാണിവ.
English Summary:
Chinese President Xi Jinping was welcomed in Paris
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.