ADVERTISEMENT

വത്തിക്കാൻ സിറ്റി ∙ വൈദികർ കുർബാനമധ്യേയും മറ്റും നടത്തുന്ന പ്രസംഗങ്ങൾ പരമാവധി 8 മിനിറ്റ് മതിയെന്ന് ഫ്രാൻസിസ് മാർപാപ്പ നിർദേശിച്ചു. ശുശ്രൂഷകൾക്കിടെ വൈദികർ നൽകുന്ന സന്ദേശം ഹ്രസ്വവും ലളിതവും വ്യക്തവും ആയിരിക്കണം. കൂടുതൽ സമയമെടുത്താൽ ആളുകളുടെ ശ്രദ്ധ മാറും, അവർ ഉറക്കം തൂങ്ങിത്തുടങ്ങും.– പൊതുജനങ്ങളുമായുള്ള കൂടിക്കാഴ്ചക്കിടെ മാർപാപ്പ പറഞ്ഞു. ചില വൈദികർ ദീർഘമായ പ്രസംഗം നടത്തി ആളുകളെ വിഷമിപ്പിക്കാറുണ്ടെന്നും അതു ശരിയല്ലെന്നും മാർപാപ്പ പറഞ്ഞു. 

English Summary:

Pope Francis suggest priests should keep thier homilies short and speak for a maximum of eight minutes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com