ADVERTISEMENT

ബെയ്ജിങ് ∙ ഭൂമിയിൽ നിന്നു കാണാൻ കഴിയാത്ത, ചന്ദ്രന്റെ വിദൂരവശത്തെ കല്ലും മണ്ണുമടങ്ങിയ സാംപിളുകളുമായി ചൈനയുടെ ചാങ്ഇ 6 ദൗത്യത്തിന്റെ റിട്ടേണർ പേടകം ഭൂമിയിൽ ഇറങ്ങി. ചൈനയിലെ ഇന്നർ മംഗോളിയ മേഖലയിൽ ഇന്നലെ ഇന്ത്യൻ സമയം 11.30 കഴിഞ്ഞപ്പോഴായിരുന്നു ഇറക്കം. വിദൂരവശത്തുനിന്നുള്ള സാംപിളുകൾ ഇതാദ്യമായാണ് ഭൂമിയിലെത്തുന്നത്. ഇവയ്ക്ക് 2 കിലോയോളം ഭാരമുണ്ട്.

സാംപിളുകളിൽ ചൈനീസ് ശാസ്ത്രജ്ഞർ പഠനം നടത്തിയശേഷം മറ്റു രാജ്യങ്ങളിലെ ശാസ്ത്രജ്ഞർക്ക് അവസരം നൽകും. കഴിഞ്ഞ മേയിലാണ് ദൗത്യം വിക്ഷേപിച്ചത്. ഈ മാസം തുടക്കത്തിൽ വിദൂരവശത്ത് ദക്ഷിണധ്രുവത്തിനടുത്തുള്ള എയ്റ്റ്കിൻ ബേസിൻ മേഖലയിൽ ദൗത്യത്തിന്റെ ലാൻഡർ–അസൻഡർ സംയുക്തം ഇറങ്ങി. 

ടൈഡൽ ലോക്കിങ് എന്ന പ്രതിഭാസം കാരണമാണ് വിദൂരവശം ഭൂമിയിൽ നിന്ന് തിരിഞ്ഞിരിക്കുന്നത്. ചന്ദ്രന്റെ നമുക്ക് അഭിമുഖമായുള്ള വശത്തുനിന്നും ഘടനാപരമായി വ്യത്യാസങ്ങളുള്ളതാണ് വിദൂരവശം. ചന്ദ്രന്റെ ഉദ്ഭവമുൾപ്പെടെ കാര്യങ്ങളിൽ കൂടുതൽ അറിവുലഭിക്കാൻ  സാംപിളുകൾ സഹായകമാകും.

English Summary:

Chinese lunar probe returns to Earth with world’s first samples from far side of moon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com