ADVERTISEMENT

നയ്റോബി ∙ കെനിയ പാർലമെന്റ് വിവാദമായ നികുതിവർധന ബില്ലിന് അനുമതി നൽകിയതിനെത്തുടർന്നു വൻ പ്രതിഷേധം. പാർലമെന്റ് വളപ്പിലേക്കു തള്ളിക്കയറിയ പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി. പാർലമെന്റ് മന്ദിരത്തിനു തീയിട്ടു. പുതിയ നികുതി നിർദേശത്തിനെതിരെ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തു. പ്രസിഡന്റ് വില്യം റൂട്ടോ ഉടൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന രാജ്യത്തെ യുവാക്കൾ നേതൃത്വം നൽകുന്ന പ്രക്ഷോഭത്തിനു ജനപിന്തുണ കൂടുകയാണ്. 

കടം തിരിച്ചടവ് ഉൾപ്പെടെയുള്ള പ്രതിസന്ധിയിൽ നിന്നു കരകയറാനായി 270 കോടി ഡോളറിന്റെ പുതിയ നികുതി നിർദേശങ്ങൾ അടങ്ങുന്ന ബിൽ ചർച്ച ചെയ്യുമ്പോൾ പ്രതിഷേധക്കാർ പാർലമെന്റ് വളഞ്ഞ് റൂട്ടോയുടെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി. ബിൽ പാസാക്കി പാർലമെന്റ് പിരിഞ്ഞതോടെ അക്രമാസക്തരായ പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി പാർലമെന്റ് മന്ദിരത്തിനു തീയിടുകയായിരുന്നു. 2 വർഷം മുൻപ് പാവങ്ങളുടെ മുന്നണിപ്പോരാളിയായി അധികാരത്തിലെത്തിയ റൂട്ടോയ്ക്കെതിരെ ജനരോഷം ശക്തമാണ്. 

English Summary:

Parliament set on fire in Kenya for tax hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com