ADVERTISEMENT

ബഹിരാകാശസഞ്ചാരികൾ വിവിധ ആവശ്യങ്ങൾക്കായി ബഹിരാകാശനിലയത്തിനു പുറത്തിറങ്ങുന്നതാണ‌് ബഹിരാകാശ നടത്തം (എക്സ്ട്രാ വെഹിക്കുലർ ആക്ടിവിറ്റി – EVA). ആദ്യമായി ബഹിരാകാശത്തു നടന്ന സ‍ഞ്ചാരി സോവിയറ്റ് യൂണിയന്റെ അലക്സി ലിയോനോവാണ്. 1965 മാർച്ച് 18ന് വോസ്കോഡ് 2 പേടകത്തിനു പുറത്തുകടന്ന് 12 മിനിറ്റ് 9 സെക്കൻഡ് നടന്നു. സോവിയറ്റ് യൂണിയന്റെതന്നെ സ്വെറ്റ്ലാന സവിറ്റ്സ്കയയാണ് ബഹിരാകാശത്തു നടന്ന ആദ്യ വനിത. 1984 ജൂലൈ 25ന് സല്യൂട്ട് 7 നിലയത്തിനു പുറത്ത് 3 മണിക്കൂർ 35 മിനിറ്റ് നടത്തം. ഏറ്റവും നീണ്ട നടത്തം യുഎസ് ബഹിരാകാശ ഏജൻസി ‘നാസ’യുടെ ജയിംസ് വോസും സുസൻ ഹെൽമ്സും ചേർന്നാണ്. 2001 മാർച്ച് 12ന് 8 മണിക്കൂർ 56 മിനിറ്റ്.\

ബഹിരാകാശത്ത് കൂടുതൽ സമയം നടന്നവർ

∙അനത്തോലി സോലോവീവ് (റഷ്യ) റഷ്യൻ ഫെഡറൽ സ്പേസ് ഏജൻസി – 82.22 മണിക്കൂർ

∙ മൈക്കിൾ ലോപസ് അലഗ്രിയ (യുഎസ്) – നാസ – 67.40

∙ സ്റ്റീഫൻ ജി.ബോവെൻ  (യുഎസ്) – നാസ – 65.57

∙ ആൻഡ്രൂ ജെ. ഫ്യുസ്റ്റെൽ  (യുഎസ്) – നാസ – 61.48

∙ ബോബ് ബെൻകെൻ  (യുഎസ്) – നാസ – 61.10

വനിതകളിൽ മുന്നിൽ

∙ പെഗി വിറ്റ്സൻ  (യുഎസ്) – നാസ – 60.21 

∙ സുനിത വില്യംസ്  (യുഎസ്) – നാസ – 50.40

∙ ക്രിസ്റ്റിന കോച്ച് (യുഎസ്) – നാസ – 42.15

English Summary:

Anatoly Solovyev walked the longest time in space

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com