ADVERTISEMENT

കയ്റോ ∙ ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നു. മധ്യഗാസയിലെ സ്കൂളിനുനേരെ ഇന്നലെയുണ്ടായ വ്യോമാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. ഇവിടെ പാർപ്പിച്ചിരുന്ന അഭയാർഥികളാണു കൊല്ലപ്പെട്ടതെന്ന് ഹമാസ് വക്താവ് അറിയിച്ചു. ഗാസ സിറ്റിയിൽ പുലർച്ചെയുണ്ടായ 4 ആക്രമണങ്ങളിൽ 17 പേർ കൊല്ലപ്പെടുകയും 50 പേർക്കു പരുക്കേൽക്കുകയും ചെയ്തതായും റിപ്പോർട്ടുണ്ട്. നഗരത്തിന്റെ വ്യത്യസ്ത പ്രദേശങ്ങളിലുള്ള 4 വീടുകൾക്കുനേരെയായിരുന്നു ആക്രമണം.

ഇസ്രയേൽ കനത്ത വ്യോമാക്രമണം നടത്തുന്ന സാഹചര്യത്തിലും വെടിനിർത്തൽ ചർച്ചയിൽനിന്ന് പിന്മാറിയിട്ടില്ലെന്ന് ഹമാസിന്റെ വക്താവ് പറഞ്ഞു. അറബ് രാജ്യങ്ങളുടെയും യുഎസിന്റെയും മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളെ തുരങ്കം വയ്ക്കാനാണ് തുടർച്ചയായ ആക്രമണങ്ങളിലൂടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശ്രമിക്കുന്നതെന്ന് അവർ ആരോപിച്ചു. ഇതേസമയം, 3 ദിവസമായി ദോഹയിലും കയ്റോയിലും നടന്ന ചർച്ചകൾ ശനിയാഴ്ചയോടെ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്.

ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടത് 38,584 പലസ്തീൻകാർ. 88,881 പേർക്കു പരുക്കേറ്റു.

English Summary:

Israel attack on school in Gaza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com