ബൈഡന്റെ പ്രചാരണ ഫണ്ട് കമലയ്ക്ക്; പരാതിയുമായി ട്രംപ്
Mail This Article
×
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നു ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡൻ പിന്മാറിയതോടെ, അതുവരെ പിരിച്ച പ്രചാരണ ഫണ്ട് പുതിയ സ്ഥാനാർഥി കമല ഹാരിസിനു കൈമാറുന്നതിനെതിരെ എതിരാളി ഡോണൾഡ് ട്രംപ് രംഗത്ത്. തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായ ട്രംപിന്റെ ഔദ്യോഗിക പ്രചാരണസംഘമാണ് ഫെഡറൽ ഇലക്‌ഷൻ കമ്മിഷനു പരാതി നൽകിയത്. ഇത്തരം ഫണ്ട് കൈമാറ്റം നിയമപരമല്ലെന്നു പരാതിയിൽ പറയുന്നു. പ്രസിഡന്റ് സ്ഥാനാർഥിയാകാനുള്ള കമലയുടെ പ്രചാരണ പരിപാടികളിൽ ആദ്യത്തേത് വിസ്കോൻസെൻ സംസ്ഥാനത്തെ മിൽവോക്കിയിൽ വൻജനപങ്കാളിത്തത്തോടെ നടന്നതിനെ റിപ്പബ്ലിക്കൻ പാർട്ടി ആശങ്കയോടെയാണ് കാണുന്നത്.
English Summary:
Donald Trump against transfer of Joe Biden's campaign funds to Kamala Harris
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.