ADVERTISEMENT

വാഷിങ്ടൻ ∙ ബോയിങ് സ്റ്റാർലൈനറിന്റെ തകരാർ പരിഹരിക്കാത്തതിനാൽ സ്പേസ് എക്സിന്റെ ക്രൂ ലോഞ്ച് നാസ മാറ്റിവച്ചു. അടുത്ത മാസത്തേക്കാണ് ദൗത്യം മാറ്റിയത്. സുനിത വില്യംസും ബുച്ച് വിൽമോറും സഞ്ചരിച്ച ബോയിങ് സ്റ്റാർലൈനർ ബഹിരാകാശത്തു കുടുങ്ങിയിട്ട് 2 മാസമായി. ഇവരെ എപ്പോൾ തിരിച്ചെത്തിക്കാൻ പറ്റും എന്നതിൽ നാസയ്ക്കും വ്യക്തതയില്ല. സ്പേസ് എക്സ് പേടകത്തിൽ ഇവരെ തിരിച്ചെത്തിക്കുന്നതുൾപ്പെടെയുള്ള വഴികൾ നാസ തേടുന്നുണ്ട്. 

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ബഹിരാകാശപേടകങ്ങളെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന 2 ഡോക്കിങ് പോർട്ടുകളും ഇപ്പോൾ നിറഞ്ഞിരിക്കുകയാണ്. ഇവയിൽ ഒന്നെങ്കിലും ഒഴിവാക്കിയാലേ അടുത്ത സംഘത്തിന് പോകാൻ കഴിയൂ. ത്രസ്റ്ററുകളുടെ തകരാറും ഹീലിയം ചോർച്ചയും പഠിച്ചുവരികയാണെന്നും സ്റ്റാർലൈനറിൽ തന്നെ ക്രൂ മടങ്ങുമെന്ന ശുഭപ്രതീക്ഷയാണുള്ളതെന്നും ബോയിങ് കമ്പനി പറയുന്നു. 

English Summary:

NASA postpones SpaceX mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com