ADVERTISEMENT

ഗാസ ∙ പലസ്തീനിൽ ഇസ്രയേൽ – ഹമാസ് യുദ്ധം തകർത്ത ഗാസയിൽ ഭയന്നതു പോലെ പോളിയോ പടരുന്നു. പ്രധാന ആക്രമണകേന്ദ്രമായ ദെയ്ർ അൽ ബലായിൽ 10 മാസം പ്രായമുള്ള കുഞ്ഞിന് ടൈപ്പ് 2 പോളിയോ വൈറസ് ബാധിച്ച് ഇടതുകാൽ തളർന്നു. 25 വർഷത്തിനു ശേഷമാണ് ഇവിടെ പോളിയോ സ്ഥിരീകരിക്കുന്നത്. യുദ്ധം മൂലം സാനിറ്റേഷൻ സംവിധാനം തകർന്ന ഗാസയിൽ പോളിയോ പടരുമെന്നു മുന്നറിയിപ്പുണ്ടായിരുന്നു. 

രോഗം പടരുന്നതു തടയാൻ കുഞ്ഞുങ്ങൾക്ക് പോളിയോ വാക്സീൻ നൽകുന്നതിന് 7 ദിവസം വെടിനിർത്തലിന് ഹമാസിനോടും ഇസ്രയേലിനോടും ലോകാരോഗ്യ സംഘടന അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല. വെടിനിർത്തൽ ഇല്ലാതെ ഈ മാസം അവസാനവും അടുത്ത മാസം ആദ്യവുമായി 7 ദിവസം പോളിയോ വാക്സീൻ നൽകാൻ ലോകാരോഗ്യ സംഘടന ശ്രമിക്കുന്നുണ്ട്. ഗാസയിൽ നൽകുന്നതിനായി 43,000 വയ്ൽ ഡബിൾ ഡോസ് പോളിയോ വാക്സീൻ ശേഖരിച്ചതായി ഇസ്രയേൽ സേനയുടെ സന്നദ്ധപ്രവർത്തന വിഭാഗം അറിയിച്ചു. 

English Summary:

Polio threat in Gaza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com