ADVERTISEMENT

ജറുസലം ∙ ഇസ്രയേലിൽ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റിനെ മാറ്റിയേക്കുമെന്ന അഭ്യൂഹം ശക്തമായി. തീവ്രനിലപാടുകാരനായ മുൻ നിയമമന്ത്രി ഗീഡിയാൻ സാറിനെയാണു പരിഗണിക്കുന്നത്. ഹമാസുമായി അടിയന്തര ധാരണയുണ്ടാക്കി ബന്ദിക്കൈമാറ്റം സാധ്യമാക്കണമെന്നാണു ഗലാന്റ് നിലപാട്. ഹമാസുമായി ഒരുകാരണവശാലും ധാരണ പാടില്ലെന്നാണ് സാർ വാദിക്കുന്നത്. ഗീഡിയാൻ സാറുമായി കഴിഞ്ഞദിവസം നെതന്യാഹു കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെ, ഗാലന്റിനു മാറ്റുന്നതിനെതിരെ ഇസ്രയേലിലെ 200 വൻകിട കമ്പനികളുടെ തലവന്മാരുടെ കൂട്ടായ്മയായ ബിസിനസ് ഫോറം രംഗത്തുവന്നു. രാജ്യത്തെ ദുർബലപ്പെടുത്തുന്ന നടപടിയായിരിക്കുമതെന്നു ഫോറം മുന്നറിയിപ്പു നൽകി. ഹിസ്ബുല്ലയുമായുള്ള സംഘർഷം മൂലം വടക്കൻ ഇസ്രയേൽ അതിർത്തിയിൽനിന്ന് ഒഴിപ്പിക്കപ്പെട്ട പതിനായിരക്കണക്കിനാളുകളെ തിരിച്ചെത്തിക്കുക മുഖ്യലക്ഷ്യമാണെന്നു സുരക്ഷാ കാബിനറ്റ് യോഗത്തിനുശേഷം പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.

അതിനിടെ, ഇന്നലെ മധ്യഗാസയിലെ ബുറേജ് അഭയാർഥി ക്യാംപിൽ നടത്തിയ ബോംബാക്രമണത്തിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഒക്ടോബർ 7നുശേഷം വെസ്റ്റ്ബാങ്കിലും ഗാസയിലുമായി 11,000 വിദ്യാർഥികൾ കൊല്ലപ്പെട്ടെന്ന് പലസ്തീൻ വിദ്യാഭ്യാസ മന്ത്രി പറ‍ഞ്ഞു. ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ 41,252 പലസ്തീൻകാർ കൊല്ലപ്പെട്ടു. 95,497 പേർക്കു പരുക്കേറ്റു. ഒക്ബോർ 7ന് ഇസ്രയേലിൽ കടന്നാക്രമം നടത്തിയ ഹമാസ് നടപടി തെറ്റായിപ്പോയെന്ന് ഗാസയിലെ നല്ലൊരു വിഭാഗം ജനങ്ങളും കരുതുന്നുവെന്നു പലസ്തീൻ സെന്റർ ഫോർ പോളിസി ആൻഡ് സർവേ റിസർച് (പിഎസ്ആർ) നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ കണ്ടെത്തി.

English Summary:

Defense Minister Yoav Gallant may be replaced in Israel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com