ADVERTISEMENT

ഓട്ടവ ∙ കാന‍ഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് വീണ്ടും തിരിച്ചടി. മോൺട്രിയോൾ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ട്രൂഡോ നേതൃത്വം നൽകുന്ന ലിബറൽ പാർട്ടിയുടെ സ്ഥാനാർഥി ലോറ പലസ്തീനി തോറ്റു. പാർട്ടിയുടെ ഏറ്റവും സുരക്ഷിത സീറ്റായ ഇവിടം ബ്ലോക് ക്യൂബെക്കോയ് സ്ഥാനാർഥി ലൂയി ഫിലിപ് സോവ് പിടിച്ചെടുത്തു. ലിബറൽ പാർട്ടി എംപി രാജിവച്ചതിനെ തുടർന്നാണ് ഇവിടെ തിരഞ്ഞെടുപ്പു നടന്നത്. 

9 വർഷമായി അധികാരത്തിലുള്ള ട്രൂഡോയുടെ രാജിക്കുള്ള മുറവിളി ഈ തോൽവിയോടെ വർധിച്ചേക്കും. നിലവിൽ ട്രൂഡോയുടെ ജനസമ്മിതി വളരെ മോശമാണ്. എങ്കിലും 2025 ഒക്ടോബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ‌ പാർട്ടിയെ താൻ തന്നെ നയിക്കുമെന്ന നിലപാടിലാണ് ട്രൂഡോ. ഒഴിയണമെന്നാണ് പാർട്ടിയിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. 

കഴിഞ്ഞയാഴ്ച നടന്ന ഹിതപരിശോധനയിൽ മുഖ്യപ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയെ 45% പിന്തുണയ്ക്കുമ്പോൾ ലിബറൽ പാർട്ടിക്ക് 25% മാത്രമാണ് പിന്തുണയെന്നാണ് വ്യക്തമായത്. വിലയക്കയറ്റവും പാർപ്പിട മേഖലയിലെ പ്രതിസന്ധിയുമാണ് ട്രൂഡോയുടെ ജനസമ്മിതി ഇടിയാനുള്ള മുഖ്യകാരണം. 

English Summary:

Canadian Prime Minister Justin Trudeau faces another setback

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com