ADVERTISEMENT

ന്യൂയോർക്ക് ∙ പുതിയ ലൈംഗികാതിക്രമക്കേസിൽ ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈൻ കുറ്റം നിഷേധിച്ചു. 2006 ൽ മൻഹാറ്റനിലെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചുവെന്ന പരാതിയിൽ ന്യൂയോർക്ക് സ്റ്റേറ്റ് കോടതിയിൽ ഹാജരായാണ് കുറ്റം നിഷേധിച്ചത്. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന വെയ്ൻസ്റ്റൈൻ (72) ചക്രക്കസേരയിലാണ് കോടതിയിലെത്തിയത്. 

2013 ൽ ലൊസാഞ്ചലസിൽ നടിയെ പീഡിപ്പിച്ച കേസിൽ 16 വർഷത്തെ തടവുശിക്ഷ ലഭിച്ച വെയ്ൻസ്റ്റൈൻ നിലവിൽ ജയിലിലാണ്. ഹോളിവുഡിൽ കോളിളക്കം സൃഷ്ടിച്ച ‘മീ ടൂ’ മുന്നേറ്റത്തിനിടയാക്കിയ മറ്റു ചില ലൈംഗികാതിക്രമക്കേസുകളിൽ വെയ്ൻസ്റ്റൈനെതിരായ ശിക്ഷ 5 മാസം മുൻപ് കോടതി റദ്ദാക്കിയിരുന്നു. ഇനിയും 2 കേസുകൾ കൂടി വിചാരണഘട്ടത്തിലുണ്ട്.

English Summary:

Sexual assault: Harvey Weinstein denies crime

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com