ADVERTISEMENT

ബെയ്റൂട്ട് ∙ തെക്കൻ ലബനനിൽ പേജർ, വോക്കി ടോക്കി സ്ഫോടനപരമ്പരയിൽ 2 ദിവസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 37 ആയി ഉയർന്നു. പരുക്കേറ്റവർ 3,000 കവിഞ്ഞു. 287 പേരുടെ നില ഗുരുതരമാണ്. അതിനിടെ, ബുധനാഴ്ച രാത്രി തെക്കൻ ലബനനിലെ അതിർത്തി ഗ്രാമങ്ങളിൽ ഇസ്രയേൽ കനത്ത ബോംബാക്രമണം നടത്തി.

ഇന്നലെ ഉച്ചയോടെ വടക്കൻ ഇസ്രയേൽ–ലബനൻ അതിർത്തിയിലും ഏറ്റുമുട്ടൽ പുനരാരംഭിച്ചു.  സ്ഫോടനങ്ങൾ ഇസ്രയേലിന്റെ യുദ്ധപ്രഖ്യാപനമാണെന്നും അഭൂതപൂർവമായ ആക്രമണങ്ങളെ ധീരമായി കൈകാര്യം ചെയ്ത ചരിത്രമാണ് ഹിസ്ബുല്ലയ്ക്കുള്ളതെന്നും ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ല പറഞ്ഞു. അംഗങ്ങൾക്ക് 4,000 പേജറുകൾ വിതരണം ചെയ്തിരുന്നതായും അദ്ദേഹം ഇന്നലെ നടത്തിയ ടിവി പ്രസംഗത്തിൽ വ്യക്തമാക്കി. 

ചൊവ്വാഴ്ച നൂറുകണക്കിനു പേജറുകൾ ഒരേ സമയം പൊട്ടിത്തെറിച്ച് 2 കുട്ടികൾ അടക്കം 12 പേരാണു കൊല്ലപ്പെട്ടത്. പിറ്റേന്നു വോക്കി ടോക്കികൾ പൊട്ടിത്തെറിച്ച് 25 പേരും കൊല്ലപ്പെട്ടു. ഇസ്രയേൽ കടന്നാക്രമണം അവസാനിപ്പിക്കാൻ യുഎൻ രക്ഷാസമിതി ഇടപെടണമെന്ന് ലബനൻ പ്രധാനമന്ത്രി നജീബ് മികാത്തി ആവശ്യപ്പെട്ടു. ആക്രമണങ്ങളിൽ നേരിട്ട് ഉത്തരവാദിത്തമേറ്റിട്ടില്ലെങ്കിലും ഇറാനുമായുള്ള ശത്രുതയുടെ വ്യാപനമാണു ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.

English Summary:

Pager, walkie-talkie explosion in southern Lebanon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com