അഴിമതി: പെറു മുൻ പ്രസിഡന്റിന് 20.5 വർഷം തടവ്
Mail This Article
×
ലിമ ∙ പെറുവിലെ മുൻ പ്രസിഡന്റ് അലിജാണ്ട്രോ ടോളീഡോയ്ക്ക് അഴിമതിക്കേസിൽ ഇരുപതര വർഷം ജയിൽശിക്ഷ. 2001–06 ൽ അധികാരത്തിലിരുന്നപ്പോൾ ബ്രസീലിയൻ നിർമാണക്കമ്പനി ഒഡേബ്രെക്റ്റിൽ (ഇപ്പോൾ നൊവോനോർ) നിന്ന് 3.5 കോടി ഡോളർ കൈക്കൂലി വാങ്ങി കരാർ നൽകിയതുമായി ബന്ധപ്പെട്ട കേസിലാണ് നാഷനൽ സുപ്പീരിയർ കോടതി ശിക്ഷ വിധിച്ചത്.
മറ്റ് 3 മുൻ പ്രസിഡന്റുമാർ കൂടി ഉൾപ്പെട്ട കേസിൽ ഒരു വർഷം നീണ്ട വിചാരണയ്ക്കുശേഷമാണ് വിധി. യുഎസിലായിരുന്ന ടോളീഡോയെ നീണ്ട നിയമയുദ്ധത്തിനുശേഷം 2019ൽ അറസ്റ്റ് ചെയ്ത് അദ്ദേഹത്തിന്റെ സമ്മതത്തോടെ പെറുവിനു കൈമാറിയിരുന്നു. അർബുദ ചികിത്സയിലുള്ള ടോളീഡോ ലിമയിലെ ജയിലിലാണ്.
English Summary:
Peru ex-president Alejandro Toledo jailed for 20 years over involvement in corruption case
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.