സ്പെയിനിൽ പ്രളയം: 72 മരണം
Mail This Article
×
മഡ്രിഡ് ∙ 3 പതിറ്റാണ്ടിനു ശേഷം സ്പെയിനിലുണ്ടായ പ്രളയത്തിൽ 72 പേർ മരിച്ചു. കിഴക്കൻ മേഖലയായ വലൻസിയയിൽ പെയ്ത കനത്ത മഴയാണ് പ്രളയത്തിനിടയാക്കിയത്. പൂർണമായി മുങ്ങിയ പലപ്രദേശങ്ങളിലും രക്ഷാപ്രവർത്തനം മന്ദഗതിയിലാണ്. പലയിടത്തും ആളുകൾ കുടുങ്ങിക്കിടപ്പുണ്ടെന്ന് അധികൃതർ പറഞ്ഞു. ബോട്ടുകൾ ഉപയോഗിച്ച് തിരച്ചിൽ പുരോഗമിക്കുകയാണ്.
ഒരു വർഷത്തിൽ പെയ്യേണ്ടിയിരുന്ന മഴ 8 മണിക്കൂറിൽ പെയ്തതാണ് വലൻസിയയിൽ പ്രളയത്തിനു വഴിവച്ചത്.
വലൻസിയയിൽനിന്ന് പ്രധാനനഗരങ്ങളായ മഡ്രിഡിലേക്കും ബാഴ്സലോനയിലേക്കു മുള്ള ട്രെയിൻ സർവീസുകൾ നിർത്തി.
കാലാവസ്ഥാ വ്യതിയാനം മൂലം മെഡിറ്ററേനിയൻ കടലിൽ ചൂടുകൂടുന്നതാണ് പെരുമഴയ്ക്കു കാരണമെന്നാണു വിദഗ്ധരുടെ അഭിപ്രായം.
English Summary:
Flood in Spain
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.