ADVERTISEMENT

കയ്റോ / ജറുസലം ∙ ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. ഇതിൽ പകുതിയിലേറെ മരണവും ബെയ്ത്ത് ലാഹിയ, ജബാലിയ എന്നിവിടങ്ങളിലെ അഭയാർഥിക്യാംപുകളിലാണ്. ഖാൻ യൂനിസിൽ വ്യോമാക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു. പോളിയോ വാക്സിനേഷൻ നടക്കുന്നതിനിടെ ഗാസയിലെ ക്ലിനിക്കിനുനേരെ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 4 കുട്ടികൾ ഉൾപ്പെടെ 6 പേർക്കു പരുക്കേറ്റു. ഗാസയിൽ വാക്സിനേഷനു നേതൃത്വം നൽകുന്ന യുഎൻ ഏജൻസിയായ യുനിസെഫ് ആക്രമണത്തിൽ നടുക്കം രേഖപ്പെടുത്തി. വാക്സിനേഷനു വേണ്ടി രാവിലെ 6 മുതൽ വൈകിട്ടു 4 വരെ ആക്രമണം ഒഴിവാക്കുമെന്ന ധാരണ ലംഘിക്കപ്പെട്ടതായും ആരോപിച്ചു.

എന്നാൽ, ഇസ്രയേൽ ഇതു നിഷേധിച്ചു. തെക്കൻ ലബനനിലും ഇസ്രയേൽ ആക്രമണം തുടരുകയാണ്. ഹിസ്ബുല്ല റോക്കറ്റ് യൂണിറ്റ് കമാൻഡർ ജാഫർ ഖാദർ ഫൗറിനെ വധിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു.ഗാസയിൽ ഇതുവരെ 43,341 പലസ്തീൻകാരാണു കൊല്ലപ്പെട്ടത്. 1,02,105 പേർക്കു പരുക്കേറ്റു.

English Summary:

Many Deaths in Heavy Attack in Gaza Strip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com