ADVERTISEMENT

ന്യൂഹാംഷെർ (യുഎസ്) ∙ പ്രോഗ്രാമിങ് മേഖലയിൽ വിപ്ലവത്തിനു തുടക്കമിട്ട കംപ്യൂട്ടർ ഭാഷയായ ബേസിക്കിന്റെ സഹ സ്രഷ്ടാവ് തോമസ് ഇ.കുർത്‌സ് (96) അന്തരിച്ചു. 1960 ൽ ഡാർട്മത് കോളജ് പ്രഫസർ ആയിരിക്കെ സഹ അധ്യാപകൻ ജോൺ കെമെനിയുമായി ചേർന്നാണ് കംപ്യൂട്ടറിനു നിർദേശം നൽകുന്നതിനുള്ള അടിസ്ഥാനകോഡുകൾ കുർത്‌സ് തയാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ‘ഡാർട്മത് ടൈം ഷെയറിങ് സിസ്റ്റം’ എന്നപേരിൽ പ്രോഗ്രാം തയാറാക്കി 50 സ്കൂളുകളിലെ വിദ്യാർഥികൾക്കു ലഭ്യമാക്കി. ഡാർട്മത് കോളജിലെ കംപ്യൂട്ടർ സംവിധാനം ഈ വിദ്യാർഥികൾക്ക് വിദൂരത്തുനിന്ന് ടെലിഫോൺ കണക്‌ഷൻ ‍വഴി ഉപയോഗിക്കാവുന്ന വിധത്തിലായിരുന്നു ക്രമീകരണം. സാങ്കേതിക വിദ്യ അറിയാത്തവർക്കുപോലും ഉപയോഗിക്കാവുന്ന ലളിതമായ കംപ്യൂട്ടിങ് സംവിധാനമൊരുക്കുന്നതിലാണ് ഇരുവരും ശ്രദ്ധിച്ചത്. 1928 ൽ ഇല്ലിനോയിൽ ജനിച്ച കുർത്‌സ് ഡാർട്മത് കോളജിലെ സ്റ്റാറ്റിസ്റ്റിക്സ് അധ്യാപകനായിരുന്നു. 1993 ൽ വിരമിച്ചു. 

English Summary:

Thomas E. Kurtz, Co-Creator of BASIC Programming Language, Passes Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com