ADVERTISEMENT

കീവ് ∙ റഷ്യൻ വ്യോമാക്രമണ ഭീഷണിയെത്തുടർന്ന് യുക്രെയ്ൻ തലസ്ഥാനമായ കീവിലെ യുഎസ് എംബസി അടച്ചു. ജീവനക്കാരോടും കീവിലെ യുഎസ് പൗരന്മാരോടും സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറാനും എംബസി നിർദേശിച്ചു. യുദ്ധമാരംഭിച്ചശേഷം കീവിൽ റഷ്യൻ വ്യോമാക്രമണങ്ങൾ പതിവാണെങ്കിലും ഇത്തരമൊരു മുൻകരുതൽ നടപടി അസാധാരണമാണ്. ഇറ്റലി, ഗ്രീസ് എംബസികളും അടച്ചു. ഇന്നലെ രണ്ടുവട്ടം കീവിൽ മിസൈൽ ആക്രമണ മുന്നറിയിപ്പു സൈറൺ മുഴങ്ങി. ജനങ്ങളോട് അതീവ ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകി. 

അതേസമയം, റഷ്യൻ അതിർത്തിയിൽനിന്ന് 168 കിലോമീറ്റർ ഉള്ളിലുള്ള ബെൽഗരദ് പ്രവിശ്യയിലും യുക്രെയ്ൻ യുഎസ് നിർമിത മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന് റിപ്പോർട്ടുണ്ട്. കഴിഞ്ഞദിവസം അതിർത്തിയിൽനിന്നു 110 കിലോമീറ്റർ ഉള്ളിലുള്ള ബ്രയൻസ്ക് പ്രവിശ്യയിലെ ആയുധ ഡിപ്പോ ലക്ഷ്യമിട്ട് യുക്രെയ്ൻ തൊടുത്ത 6 യുഎസ് നിർമിത ദീർഘദൂര മിസൈലുകളിൽ അഞ്ചും റഷ്യ വെടിവച്ചിട്ടിരുന്നു. യുക്രെയ്നിനു നേർക്ക് അണ്വായുധം പ്രയോഗിക്കുമെന്ന മുന്നറിയിപ്പും റഷ്യ നൽകിയിട്ടുണ്ട്. 

അതേസമയം, ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്നതോടെ വെടിനിർത്തലിനു റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ തയാറാകുമെന്ന സൂചന ശക്തമാണ്. പിടിച്ചെടുത്ത ഭൂപ്രദേശങ്ങൾ മുഴുവനായും തിരിച്ചുനൽകാൻ പുട്ടിൻ തയാറാവില്ല. യുക്രെയ്നിനു നാറ്റോ അംഗത്വം പാടില്ലെന്ന വ്യവസ്ഥയും റഷ്യ മുന്നോട്ടുവയ്ക്കുമെന്നാണു റിപ്പോർട്ട്. 

English Summary:

Attack threat; US embassy in Ukraine closed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com