ഗർഭാശയമുഖ അർബുദം: പരിശോധനാ കിറ്റിന് ഡബ്ല്യുഎച്ച്ഒ നിർദേശം
Mail This Article
×
ന്യൂഡൽഹി ∙ ഗർഭാശയമുഖ (സെർവിക്കൽ) അർബുദ പരിശോധനയ്ക്കായി സ്ത്രീകൾക്കു സ്വയം സാംപിൾ ശേഖരിക്കാനാകുന്ന ടെസ്റ്റിങ് കിറ്റുകൾ തയാറാക്കണമെന്നു ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിർദേശിച്ചു. ഗ്രാമങ്ങളിലുൾപ്പെടെയുള്ള സ്ത്രീകളെ രോഗപ്രതിരോധ ദൗത്യത്തിന്റെ ഭാഗമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
-
Also Read
മരണത്തിലും ലാളിത്യം ആഗ്രഹിച്ച് മാർപാപ്പ
കൃത്യസമയത്തു രോഗനിർണയം നടത്താത്തതും ചികിത്സയുടെ കുറവുമാണ് രോഗബാധിതരുടെ എണ്ണം കൂടാനും മരണം വർധിക്കാനും കാരണമെന്ന് ഡബ്ല്യുഎച്ച്ഒ ചൂണ്ടിക്കാട്ടി. രോഗപ്രതിരോധത്തിന് ഡബ്ല്യുഎച്ച്ഒ 2020 ൽ നയരേഖയുണ്ടാക്കിയിരുന്നു. ഇതിന്റെ ഭാഗമായ ഇന്ത്യ ഉൾപ്പെടെ 194 ൽ 144 രാജ്യങ്ങളിലും എച്ച്പിവി വാക്സീൻ നിർമിച്ചു. 83 രാജ്യങ്ങളിൽ സൗജന്യ വാക്സീൻ വിതരണവും പരിശോധനയും നടത്തുന്നുണ്ട്.
English Summary:
Cervical cancer: WHO recommends to make testing kits
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.