ADVERTISEMENT

ട്രെൻഡിങ് വിഭവങ്ങൾ തയാറാക്കി സമൂഹമാധ്യമത്തിൽ വൈറലായ നിരവധി താരങ്ങൾ ഇന്നുണ്ട്. ഭക്ഷണത്തിൽ ഫ്യൂഷൻ പരീക്ഷണങ്ങൾ നടത്തുന്നവർ നിരവധിയാണ്. ചിലത് ഹിറ്റാകുന്നുവെങ്കിൽ മറ്റുള്ളവ വിമർശനങ്ങൾ ഏറ്റവുവാങ്ങുന്നവയാണ്. ഇപ്പോഴിതാ ലോകത്തിലെ തന്നെ അതിസമ്പന്നരില്‍ ഒരാളും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബില്‍ ഗേറ്റ്സിന് വഴിയരികിലെ ചായവാല ചായ ഉണ്ടാക്കി നൽകുന്ന വിഡിയോയാണ് സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്. ഡോളി ചായ്‍‍വാല എന്ന നാഗ്പൂര് ചായക്കടക്കാരനാണിത്. വിഡിയോയിലെ ചായക്കടക്കാരൻ സോഷ്യൽ മീഡിയിവൽ താരമാണ്. 

 ഈ ചായവാലാ മുന്നേ തന്നെ വ്യത്യസ്ത രീതിയിലും ലുക്കിലുമാണ് ചായ തയാറാക്കി നൽകിരുന്നത്. ഈ  ശൈലി സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരെ സൃഷ്ടിച്ചിരുന്നു. വിഡിയോയിൽ ബില്‍ ഗേറ്റ്സ് വൺ ചായ പ്ലീസ് എന്നു പറഞ്ഞു കൊണ്ടാണ് തുടങ്ങുന്നത്. ചെറുകടികളുമൊക്കെയായി ഉന്തുവണ്ടിയിലാണ് ഈ ട്രെൻഡിങ് ചായക്കടക്കാരന്റെ പാചകം. ഗ്യാസ് കത്തിച്ച് പാനിൽ പാല് ഒഴിക്കുന്നത് മുതൽ ചായ ഗ്ലാസിലേക്ക് വീശി ഒഴിക്കുന്നതും വരെ വെറൈറ്റി സ്റ്റൈലിലാണ്. ആരും കണ്ടു നിന്നുപോകും. ബില്‍ ഗേറ്റ്സിനൊപ്പം വിഡിയോ ചെയ്യുമ്പോള്‍ ഡോളി ചായ്‍വാലയ്ക്ക് ഇതാരാണെന്നും എത്ര വലിയ വ്യക്തിത്വമാണെന്നും മനസിലായിരുന്നില്ലത്രേ. വിഡിയോ വൈറലായതിനു ശേഷമാണ് ബില്‍ ഗേറ്റ്സിനെ പറ്റി ഇദ്ദേഹം ശരിക്കുമറിയുന്നത്. ഇപ്പോൾ സ്റ്റൈലൈൻ ചായവാലയാണ് സോഷ്യൽ മീഡിയയിൽ സൂപ്പർഹിറ്റ്. 

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്ന കുടുംബമായ അംബാനി കുടുംബത്തിലെ വിവാഹത്തിന് പങ്കെടുക്കാനാണ് ബില്‍ ഗേറ്റ്സ് ഇന്ത്യയിലെത്തിയിരിക്കുന്നത്. ഇപ്പോൾ ട്രെൻഡിങ് ചായവാലക്കാരനും ചായയുമാണ്. ബില്‍ ഗേറ്റ്സും ഈ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ഇപ്പോൾ ഈ ചായവാലക്കാരനെ പലരും അന്വേഷിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com