ADVERTISEMENT

പതിറ്റാണ്ടുകളോളം ഈടുനില്‍ക്കുന്ന പാരമ്പര്യത്തനിമയുണ്ട് ഇരുമ്പ് പാത്രങ്ങള്‍ക്ക്. മുത്തശ്ശിയുടെ ചെറുപ്പകാലത്ത് മുതലേ ഉപയോഗിച്ചു വരുന്ന ഒരു ഇരുമ്പ് ചീനച്ചട്ടിയെങ്കിലും എല്ലാ വീടുകളിലും കാണും. ഭാരം കുറച്ച് കൂടുതലാണ് എന്നതും ചൂടാകാന്‍ സമയമെടുക്കും എന്നതുമാണ്‌ ഇവയുടെ നെഗറ്റീവുകളായി പറയുന്നത്. എന്നാല്‍, ആരോഗ്യകരമായ ജീവിതത്തിന് ഇരുമ്പ് പാത്രങ്ങളില്‍ പാചകം ചെയ്യുന്നതാണ് ഏറ്റവും നല്ലത്.  

ഇരുമ്പ് പാത്രങ്ങളില്‍ അസിഡിറ്റി ഉള്ള ഭക്ഷണം എളുപ്പത്തിൽ പാചകം ചെയ്യാം. കുറച്ചു നേരത്തേയ്ക്ക് വയ്ക്കുകയാണെങ്കില്‍ പുളിയുള്ള ഭക്ഷണങ്ങള്‍ പാത്രത്തിലെ ഇരുമ്പുമായി പ്രവര്‍ത്തിക്കില്ല. മാത്രമല്ല, ഇത്തരം പാത്രങ്ങളില്‍ പാചകം ചെയ്യുമ്പോള്‍, ഭക്ഷണത്തിന്‍റെ എല്ലാ ഭാഗത്തും താപം തുല്യമായി എത്തുന്നതിനാല്‍, ഭക്ഷണത്തിന്‍റെ രുചിയും കൂടും. അതേപോലെ തന്നെ, നോണ്‍ സ്റ്റിക്ക് പാത്രങ്ങളിലേതു പോലെ, ടെഫ്ലോൺ പോലുള്ള സിന്തറ്റിക് കോട്ടിംഗുകള്‍ ഇല്ലാത്തതിനാല്‍, ഹാനികരമായ വസ്തുക്കള്‍ ഭക്ഷണത്തില്‍ കലരുന്നത് ഒഴിവാക്കാം.

എന്നാല്‍, പെട്ടെന്ന് തുരുമ്പ് പിടിക്കും എന്നതാണ് ഇരുമ്പ് പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ഒരു പ്രശ്നം. ഓരോ തവണയും ഉപയോഗശേഷം പാത്രങ്ങള്‍ കഴുകി ഉണക്കി എണ്ണ പുരട്ടി വയ്ക്കുക എന്നതാണ് ഇതിനുള്ള ഒരു വഴി. 

വീട്ടില്‍ തുരുമ്പിച്ചു കിടക്കുന്ന പഴയ കാസ്റ്റ് അയണ്‍ പാത്രങ്ങള്‍ വൃത്തിയാക്കി സീസണ്‍ ചെയ്ത് എടുക്കുന്നതെങ്ങനെ എന്ന് വിശദീകരിക്കുകയാണ് വ്ളോഗര്‍ ഇന്ദു അഖില്‍. ഇത് എങ്ങനെ എന്ന് നോക്കാം.

ഇതിനായി ആദ്യം തന്നെ കാസ്റ്റ് അയണ്‍ പാത്രങ്ങള്‍ കഴുകി, നന്നായി തുരുമ്പ് കളഞ്ഞ് എടുക്കുക. ഇത് രണ്ടു തരത്തില്‍ സീസണ്‍ ചെയ്യാം. രണ്ടും ചൂടാക്കി എണ്ണ ഒഴിക്കുക. ഒന്നില്‍ വാഴയില ഇട്ടു നന്നായി വാട്ടുക. മറ്റേതില്‍ സവാള അരിഞ്ഞിട്ടും വഴറ്റി എടുക്കാം. ഇത് രാത്രി മുഴുവന്‍ വച്ച് രാവിലെ എടുത്ത് മാറ്റുക. ഇരുമ്പ് പാത്രങ്ങളുടെ തുരുമ്പ്മണവും രുചിയും മാറുന്നത് വരെ ഇത് തുടരുക.

English Summary:

Cleaning Cast Iron Pots Tricks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com