ADVERTISEMENT

ചിക്കന്‍കറിയും ചക്കപ്പുഴുക്കുമൊക്കെ പൂര്‍ത്തിയാകണമെങ്കില്‍ അല്‍പ്പം പെരുംജീരകം കൂടി ചേര്‍ക്കണം. ഇത്തിരിക്കുഞ്ഞന്‍ ആണെങ്കിലും ഈ വിത്തിന് എണ്ണിയാല്‍ ഒടുങ്ങാത്തത്ര ആരോഗ്യഗുണങ്ങളുണ്ട്. പെരുംജീരകത്തിന്‍റെ ചില ആരോഗ്യഗുണങ്ങളെക്കുറിച്ച് അറിയാം...

പെരുംജീരകം വിത്തുകൾക്ക് ഒരു പ്രത്യേക മണവും സ്വാദും ഉണ്ട്. കായത്തിന്‍റെ രുചിയുമായി ഒരു സാമ്യവും ഇല്ലെങ്കിലും, അല്‍പ്പം പെരുംജീരകം വറുത്തു പൊടിച്ചിട്ടാല്‍ കറികളില്‍ കായം ഇല്ലാത്ത കാര്യം ഓര്‍ക്കുകയേ ഇല്ല!

രാവിലത്തെ ചായയ്ക്കൊപ്പം പെരുംജീരകം ചേർത്തു കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമായ ഒരു മാർഗമാണ്. ചായയിൽ ഒരു ടേബിൾ സ്പൂൺ പെരുംജീരകം ചേർക്കാം. 

ആൻ്റിഓക്‌സിഡൻ്റുകളാൽ സമൃദ്ധം

പെരുംജീരകത്തില്‍ പോളിഫിനോൾ ആൻ്റിഓക്‌സിഡൻ്റുകളായ റോസ്മാരിനിക് ആസിഡ്, ക്ലോറോജെനിക് ആസിഡ്, ക്വെർസെറ്റിൻ, എപിജെനിൻ എന്നിവയുൾപ്പെടെ 87-ലധികം അസ്ഥിര സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി ഏജൻ്റുകളാണ് പോളിഫെനോൾ ആൻ്റിഓക്‌സിഡൻ്റുകൾ. ഈ ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമായ ഭക്ഷണക്രമം പിന്തുടരുന്ന ആളുകൾക്ക് ഹൃദ്രോഗം, പൊണ്ണത്തടി, കാൻസർ, ന്യൂറോളജിക്കൽ രോഗങ്ങൾ, ടൈപ്പ് 2 പ്രമേഹം പോലുള്ള അവസ്ഥകള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

വിശപ്പ്‌ നിയന്ത്രിക്കും

വിവിധ വിഭവങ്ങള്‍ക്ക് രുചി കൂട്ടാന്‍ മാത്രമല്ല,  വിശപ്പ് നിയന്ത്രിക്കാനും പെരുംജീരകം സഹായിക്കും. ഇതിലുള്ള അനെത്തോൾ എന്ന ഘടകമാണ് വിശപ്പിനെ നിയന്ത്രിക്കുന്നത്. ഇതേ ഘടകം തന്നെ, സ്തനാർബുദ കോശങ്ങളിലെ കോശവളർച്ച തടയാന്‍ സഹായിക്കുന്നതായും പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

ബാക്ടീരിയയുടെ വളര്‍ച്ച തടയുന്നു

ഇവ കൂടാതെ, പെരുംജീരക സത്ത്, എസ്ഷെറിച്ചിയ കോളി, സ്റ്റഫലോകോക്കസ് ഓറിയസ്, കാൻഡിഡ ആൽബിക്കൻസ് പോലുള്ള ദോഷകരമായ ബാക്ടീരിയകളുടെയും യീസ്റ്റുകളുടെയും വളർച്ചയെ തടയുന്നുവെന്നും പഠനങ്ങൾ കാണിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com