ADVERTISEMENT

മുടി വളരാന്‍ ബെസ്റ്റാണ് കറ്റാര്‍വാഴ എന്ന് എല്ലാവര്‍ക്കും അറിയാം. മാത്രമല്ല മുഖം തിളക്കം കൂട്ടാനും ദഹനത്തിനുമെല്ലാം കറ്റാര്‍വാഴ ഉപയോഗിച്ചു വരുന്നു. പുരാതന ചികിത്സാരീതികളില്‍ കറ്റാര്‍വാഴയുടെ നീര് പല ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള ഉത്തമ ഔഷധമായി പറയുന്നു. ഇത് കുറച്ചു ദിവസങ്ങള്‍ അടുപ്പിച്ചു കഴിക്കുന്നത് ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ്. 

ദഹനത്തിന്

കറ്റാർ വാഴ ജൂസ് വയറ്റിലെ മാലിന്യങ്ങള്‍ നീക്കാന്‍ പേരുകേട്ടതാണ്. മലവിസർജ്ജനം ക്രമീകരിക്കാനും മലബന്ധം ഒഴിവാക്കാനും ഇത് സഹായിക്കുന്നു. ദഹനനാളത്തിലെ വീക്കം കുറയ്ക്കുകയും കുടലിൽ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും, അങ്ങനെ മൊത്തത്തിലുള്ള ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു.

പ്രതിരോധശേഷി വർധിപ്പിക്കുന്നു

വിറ്റാമിൻ എ, സി, ഇ, ബി 12, ഫോളിക് ആസിഡ് എന്നിവയുൾപ്പെടെയുള്ള വിറ്റാമിനുകളും ധാതുക്കളും കറ്റാർ വാഴ ജ്യൂസിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു.

aloe-vera1

ശരീരത്തെ വിഷവിമുക്തമാക്കുന്നു

ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്തമായ ഔഷധമാണ് കറ്റാര്‍വാഴ ജ്യൂസ്. ഇത് കരളിൽ നിന്നും വൃക്കകളിൽ നിന്നും വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ

ദഹനത്തെ സഹായിക്കുകയും ദഹനവേഗത കൂട്ടുകയും ചെയ്തുകൊണ്ട് ശരീരഭാരം നിയന്ത്രിക്കാൻ കറ്റാർ വാഴ ജൂസ് സഹായിക്കും. 

ചർമത്തിന്റെ ആരോഗ്യം

കറ്റാർ വാഴ ജൂസ് ചർമത്തെ ഉള്ളിൽ നിന്ന് ഈർപ്പമുള്ളതാക്കുകയും വരൾച്ച കുറയ്ക്കുകയും ആരോഗ്യകരമായ തിളക്കം നൽകുകയും ചെയ്യുന്നു. ഇതിൻ്റെ ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ മുഖക്കുരു, പാടുകൾ, മറ്റ് ചർമ്മ പ്രശ്നങ്ങൾ എന്നിവ കുറയ്ക്കാൻ സഹായിക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു

കറ്റാർ വാഴ ജൂസ് പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ടൈപ്പ് 2 പ്രമേഹമുള്ളവർക്കും പ്രമേഹം വരാനുള്ള സാധ്യതയുള്ളവർക്കും ഇത് വളരെ പ്രയോജനകരമാണ്.

ഹൃദയാരോഗ്യം

കറ്റാർ വാഴ ജ്യൂസിൽ കൊളസ്ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ഇതിൻ്റെ ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തിനും സഹായിക്കുന്നു.

കറ്റാര്‍വാഴ ജൂസ് ഉണ്ടാക്കാം

പ്രിസർവേറ്റീവുകളോ പഞ്ചസാരയോ ചേർക്കാതെ ശുദ്ധവും പ്രകൃതിദത്തവുമായ കറ്റാർ വാഴ ജൂസ് വീട്ടിൽ ഉണ്ടാക്കാം. 

ചേരുവകൾ

കറ്റാര്‍വാഴ ഇല - 1
 വെള്ളം - 1 കപ്പ്‌
 തേന്‍ - 1-2 ടേബിള്‍സ്പൂണ്‍
നാരങ്ങാനീര് - 1 ടീസ്പൂണ്‍ 

തയാറാക്കുന്ന വിധം

കറ്റാര്‍വാഴ ഇലയുടെ രണ്ടു വശത്തെ മുള്ളും അടിവശവും മൂര്‍ച്ചയുള്ള ഒരു കത്തി ഉപയോഗിച്ച് അരിഞ്ഞു കളയുക. മഞ്ഞ നിറമുള്ള ഒരു ദ്രാവകം വരുന്നത് കാണാം, ഇത് കളയണം. ശേഷം നടുവേ മുറിച്ച് ഉള്ളിലുള്ള ജെല്‍ ഒരു സ്പൂണ്‍ കൊണ്ട് എടുക്കുക. ഈ ജെല്ലും ഒരു കപ്പ്‌ വെള്ളവും ബ്ലെന്‍ഡറില്‍ ഇട്ട് അടിച്ചെടുക്കുക. ശേഷം, നാരങ്ങാനീരും തേനും കൂടി ചേര്‍ക്കുക. പത വരുംവരെ അടിച്ച് ഒരു അരിപ്പയിലേക്ക് ഒഴിച്ച് അരിച്ചെടുക്കുക. ഇത് രാവിലെ വെറും വയറ്റില്‍ കുടിക്കാം. ഒരു ദിവസം കുടിക്കുന്ന ജൂസിന്‍റെ അളവ് പരമാവധി 8 ഔണ്‍സില്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഇത് കഴിക്കാന്‍ ശ്രദ്ധിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com