ADVERTISEMENT

ഇന്ന് ഏറ്റവും അധികം ട്രെൻഡിങ് ആയിരിക്കുന്ന വെയിറ്റ് ലോസ് റെമഡി ആണ് ചിയാ സീഡ്.  വണ്ണം കുറയ്ക്കാനും ഡയറ്റ് നോക്കുന്നവരും എല്ലാം ഇപ്പോൾ ഏറ്റവും അധികം ഉപയോഗിക്കുന്ന ഒന്നാണ് ഇവ. സംഭവം സൂപ്പറാണെങ്കിലും സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ പണി കിട്ടുമെന്നാണ് വിദഗ്ദർ പറയുന്നത്. 

Image Credits : AS Food studio / Shutterstock.com
Image Credits : AS Food studio / Shutterstock.com

അതായത് ചിയാ വിത്തുകൾ പ്രധാനമായും അമിതഭാരം കുറയ്ക്കുന്നതിനും മെറ്റാബോളിസത്തിന്റെ പ്രവർത്തനത്തിനും വേണ്ടിയാണ് കഴിക്കുന്നത്. എന്നാൽ ഇത് ശരിയായ സമയത്ത് കഴിച്ചില്ല എന്നുണ്ടെങ്കിൽ അത് മറ്റു പല രീതിയിലും ശരീരത്തെ ബാധിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. രാവിലെ വെറും വയറ്റിൽ ചിയാ സീഡ് കഴിക്കുന്നതാണ് ഉത്തമം എന്നും തടി കുറയാൻ ഇതാണ് ഏറ്റവും നല്ല മാർഗമെന്നും പറയുന്നു. 

ചിയ വിത്തുകൾ ഒമേഗ -3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്, ഇത് ഹൃദയാഘാതവും അവയുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. അതുപോലെ ഇവ പ്രധാനമായും എച്ച്ഡിഎൽ അല്ലെങ്കിൽ 'നല്ല' കൊളസ്ട്രോളിൽ നല്ല സ്വാധീനം ചെലുത്തുന്നു, കൂടാതെ എൽഡിഎൽ അല്ലെങ്കിൽ 'മോശം' കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കും. ഈ കാരണം കൊണ്ടാണ് ഇവ അമിതഭാരം കുറയ്ക്കുന്നവർക്ക് പ്രിയപ്പെട്ടതാകുന്നത്. ചിയാ സീഡ് പോഷകങ്ങളുടെ കലവറയാണ് ഇതിൽ ഫൈബർ പ്രോട്ടീൻ ഗുഡ് ഫാറ്റ് ഒമേഗ 3 ആൻറി ഓക്സിഡന്റ്സ് കാൽസ്യം മഗ്നീഷ്യം സിംഗ് വിറ്റമിൻ സി വിറ്റമിൻ ഇ വിറ്റമിൻ ബി എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു

Image Credit: gpointstudio/Shutterstock
Image Credit: gpointstudio/Shutterstock

എന്നാൽ ചിയ വിത്തുകൾ രാത്രിയിൽ കഴിക്കുന്നത് അപകടകരമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയതുകൊണ്ടാണ് ഭാരം കുറയ്ക്കാന്‍ ചിയ സീഡുകള്‍ നല്ലൊരു ഓപ്ഷനാവുന്നത്. എന്നാൽ ഇതേ കാരണം തന്നെ നിങ്ങൾക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാനും ഇടയാകും. ഇതിൽ ഫൈബർ ധാരാളമായി അടങ്ങിയിരിക്കുന്നത് കൊണ്ട് ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കഴിച്ചാൽ ദഹനക്കേട് അടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടാകും. മാത്രമല്ല ശരിയായ ഉറക്കം കിട്ടാതിരിക്കുകയും ചെയ്യും. അതുകൊണ്ട് ചിയ സീഡ് പകൽ സമയങ്ങളിൽ മാത്രം കഴിക്കാൻ ശ്രമിക്കുക. 

ചിയ സീഡ്‌സ് ചേര്‍ത്ത പുഡ്ഡിങ് പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. പാലിലോ, ജൂസിലോ ചേർത്ത് നല്ലൊരു  ഡെസേര്‍ട്ടായി കഴിക്കാവുന്നതാണ്. ശരീരത്തിന് വേണ്ട പ്രോട്ടീനും ഇതോടൊപ്പം ലഭിക്കും. നിത്യേന ഒന്നോ രണ്ടോ ഗ്ലാസ് ചിയ വിത്തുകള്‍ ചേര്‍ത്ത പാലോ വെള്ളമോ കുടിക്കാവുന്നത്. രാത്രിയില്‍ ചിയാ സീഡ്‌സ് വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് അതിരാവിലെ എഴുന്നേറ്റ് കഴിക്കുന്നതാണ് വണ്ണം കുറയ്ക്കാൻ ഏറ്റവും നല്ല രീതി. 

English Summary:

Best time Consume Chia Seeds Weight Loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com