ADVERTISEMENT

വീട്ടിലിരിക്കുന്ന ഈ സമയത്തു എളുപ്പത്തിൽ ഉണ്ടാക്കാം മുട്ട ചേർക്കാത്ത മുട്ടയപ്പം. മൂന്നു ചേരുവകൾ മാത്രം മതി പെട്ടെന്ന് തയാറാക്കാം.

ചേരുവകൾ 

  • പച്ചരി   - 2 കപ്പ്
  • ചോറ്   -  4 ടേബിൾസ്പൂൺ
  • വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന് 
  • ഉപ്പ് –  ആവശ്യത്തിന് 
  • വെള്ളം – ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

പച്ചരി മൂന്ന് മണിക്കൂർ  വെള്ളത്തിലിട്ടു കുതിർത്ത് എടുക്കുക. ഒരു മിക്സിയുടെ ജാറിൽ അരിയും ചോറും ആവശ്യത്തിനുള്ള ഉപ്പും വെള്ളവും ചേർത്ത് അരച്ച് എടുക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ ഒരു തവി മാവ് ഒഴിച്ച് കൊടുക്കുക. മാവ് ചൂടായി കഴിയുമ്പോൾ നന്നായി പൊന്തി വരും (പെട്ടെന്ന് തിരിച്ചിടരുത്) കുറച്ചു സമയം കഴിയുമ്പോൾ  തിരിച്ചിടുക .അപ്പം റെഡി ആയാൽ എണ്ണയിൽ നിന്നും കോരിമാറ്റുക. കൂടുതൽ മൊരിഞ്ഞു കിട്ടാൻ കൂടുതൽ സമയം എണ്ണയിൽ ഇട്ടാൽ മതി.

English Summary : Muttayappam, Snack Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com