പത്മരാജന്റെ സിനിമയിലും ‘ബിറ്റ്’ തിരുകി വച്ചവർ; ഹേമ കമ്മിറ്റി ഓർത്തില്ലേ ആ നടിമാരെയും മലയാളത്തിലെ കാബറെ കാലവും!
Mail This Article
ഹേമ കമ്മിറ്റി റിപ്പോർട്ട് സൃഷ്ടിച്ച അലയൊലികളും അതിനു പിന്നാലെ മലയാള സിനിമാ മേഖലയെ ഒന്നാകെ വിറപ്പിച്ചുകൊണ്ട് സജീവമായ പരാതികളുടെ ഒഴുക്കും ഇതുവരെ നിലച്ചിട്ടില്ല. മുഖ്യധാരാ മലയാള സിനിമയിൽ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ആരും സംശയിച്ചു പോകുന്ന വിധത്തിലാണ് ലൈംഗിക ആരോപണങ്ങൾ ഉൾപ്പെടെ വാർത്തകളിൽ നിറയുന്നത്. സിനിമയിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നവരും സിനിമയുടെ പിന്നാമ്പുറങ്ങളിലേക്കു മാറ്റി നിർത്തപ്പെടുന്ന ജൂനിയർ ആർടിസ്റ്റുകൾ ഉൾപ്പെടെയും പരാതിയുമായി രംഗത്തുവരുന്നു. അഞ്ചു വർഷത്തോളം പൂഴ്ത്തിവച്ചാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. 5 വർഷത്തിനു മുൻപ് മലയാള സിനിമയിൽ ഇതായിരുന്നു അവസ്ഥയെങ്കിൽ, അതിനും ഏതാനും വർഷം മുൻപത്തെ അവസ്ഥ ചിലരെങ്കിലും ഓർത്തിട്ടുണ്ടാകും. അശ്ലീലമെന്നു മുദ്രകുത്തുകയും തലയിൽ മുണ്ടിട്ടു പോയി മലയാളി കാണുകയും ചെയ്ത സിനിമകളുടെ കാലത്തെപ്പറ്റിയാണു പറഞ്ഞുവരുന്നത്. ഷക്കീലയും മറിയയും പോലുള്ള നടിമാർ സൃഷ്ടിച്ച തരംഗം സൂപ്പർതാര ചിത്രങ്ങൾക്കു പോലും ഭീഷണിയായിരുന്ന ഒരു കാലവുമുണ്ട് മലയാള സിനിമയ്ക്കു മുന്നിൽ. അന്ന് ഷക്കീലച്ചിത്രങ്ങൾ എന്ന് ഓമനപ്പേരിട്ടു വിളിച്ച പല സിനിമകളും സൂപ്പർ സ്റ്റാർ സിനിമകളേക്കാൾ കലക്‌ഷനും സ്വന്തമാക്കിയിരുന്നു. ഇത്തരം സിനിമകളിൽ അഭിനയിച്ചവരുടെ അവകാശങ്ങളെപ്പറ്റി സംസാരിക്കാൻ അന്നൊന്നും ഒരു സംഘടനയും രംഗത്തുവന്നിരുന്നതുമില്ല. അതിനാൽത്തന്നെ, ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ചയായപ്പോൾ ഷക്കീല ഉൾപ്പെടെയുള്ള താരങ്ങളുടെ അഭിപ്രായവും പല മാധ്യമങ്ങളും തേടിയിരുന്നു. അത്തരം സിനിമകളിൽ അഭിനയിച്ചവർക്ക് എന്തു സംഭവിച്ചെന്നോ അവരോട് സംസാരിച്ചെന്നോ ഒന്നും