‘ഇസ്രയേലിൽ വിള നോക്കാൻ സെന്‍സർ, വിത്തിടാൻ സർക്കാരിന് ഫീസ്; പാട്ടക്കൃഷിക്ക് നിയമസംരക്ഷണം വേണം’
Mail This Article
‘കൃഷി ചെയ്യാൻ സർക്കാരിന് പണം നൽകണം. കൃഷിയിൽ പാരമ്പര്യമോ നാമ മാത്രം, എന്നിട്ടും ഇസ്രയേലിൽ ഏതു കൃഷിയും ലാഭം, വിജയം. ഇതെന്തു കൊണ്ട് ’ ഉത്തരം ലളിതമാണ്, ഡോ. ബി. അശോക് പറയുന്നു. ‘ ഇസ്രയേലിൽ കൃഷി വ്യവസായമാണ്. അല്ലെങ്കിൽ ഇസ്രയേലുകാരുടെ കൃഷി പക്കാ ഇൻഡസ്ട്രിയൽ അഗ്രിക്കൾച്ചറാണ്. നാലു തലമുറയുടെ കാർഷിക പാരമ്പര്യംപോലും അവർക്കില്ല. അതുകൊണ്ടുതന്നെ പരമ്പരാഗതശൈലികളുടെ ബാധ്യയില്ലാതെ കൃഷി നടത്താൻ കഴിയുന്നു’. ഇസ്രായേലിലെ കൃഷി പഠിക്കാന്‍ കേരളത്തിൽ നിന്നു പോയ കർഷകർ അടക്കമുള്ള പ്രതിനിധി സംഘത്തിന്റെ ലീഡറായിരുന്നു ബി. അശോക്. ഇസ്രായേലി കൃഷിയുടെ വിജയ മന്ത്രം അദ്ദേഹം മനോരമ ഓൺലൈൻ പ്രീമിയത്തിനായി പങ്കു വയ്ക്കുന്നു. എങ്ങനെയാണ് ഏതു പ്രതികൂല സാഹചര്യത്തിലും ഇസ്രായേല്‍ കൃഷിയിൽ വിജയിക്കുന്നത് ? എന്താണ് ആ കൃഷിയുടെ വിജയമന്ത്രം ? ഇസ്രയേലിൽ നിന്ന് കേരളത്തിലെ കർഷകർക്ക് എന്തൊക്കെ പഠിക്കാനുണ്ട് ? ഇസ്രയേല്‍ സന്ദർശനം കൃഷി വകുപ്പിന്റെ സമീപനത്തിൽ എന്തു മാറ്റം വരുത്തും ?