‘‘ഇത് നഴ്സല്ല, നമ്മുടെയെല്ലാം ഡോക്ടർ പ്രേമജ’’; സ്നേഹവിളക്കേന്തിയ കുത്താംപുള്ളിയുടെ മാലാഖ
Mail This Article
ഫ്ലോറൻസ് നൈറ്റിംഗേലിനെ ‘വിളക്കേന്തിയ വനിത’ എന്നാണു ലോകം വിശേഷിപ്പിച്ചതെങ്കിൽ ഭൂമിയിലെ മാലാഖമാർ എന്നാണ് ആധുനിക ലോകം നഴ്സുമാരെ വിളിച്ചത്. ഒന്നു കണ്ണടച്ചു തുറക്കുമ്പോഴേക്കും നമ്മുടെ മനസ്സിലും തെളിഞ്ഞുവരും ഏതെങ്കിലുമൊരു മാലാഖമാരുടെ മുഖം. തൃശൂർ ജില്ലയിലെ കുത്താംപുള്ളിക്കാർക്കുമുണ്ട് ഒരു മാലാഖ. ‘സിസ്റ്ററേ’ എന്ന ഒറ്റ വിളിയിൽ ഓടിയെത്തുന്ന അവരുടെ സ്വന്തം പ്രേമജ. 32–ാം വയസ്സിൽ ബാധിച്ച സ്തനാർബുദത്തെ പൊരുതി തോൽപ്പിച്ചതിന്റെയും പ്രായമായതിന്റെയും അവശതകൾ ഏറെയുണ്ടെങ്കിലും കുത്താംപുള്ളിക്കാർക്ക് ഒരാവശ്യം വന്നാൽ പ്രേമജ സിസ്റ്റർ അതെല്ലാം മറക്കും. ഏതു പാതിരാത്രിയാണെങ്കിലും അവിടെ എത്തിച്ചേരുന്നതുവരെ ഒരു സമാധാനവുമുണ്ടാകില്ല പ്രേമജയ്ക്ക്. രാജ്യാന്തര നഴ്സസ് ദിനമായ മേയ് 12ന് മനോരമ ഓൺലൈനിനൊപ്പം ചേരുകയാണ് പ്രേമജയും അവരുടെ സ്വന്തം കുത്താംപുള്ളിക്കാരും.