അവനും അവൾക്കും ഒരേ വസ്ത്രം, ഒരേ ‘നിറം’; വരുന്നത് ‘ദേബി’മാരുടെ യൂനിസെക്‌സ് ലോകം
Mail This Article
ആൺകുട്ടികൾക്കു നീലയും പെൺകുട്ടികൾക്ക് പിങ്കും നിറങ്ങളിലുള്ള വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ഷൂവുമെല്ലാം വാങ്ങിക്കൊടുത്തിരുന്ന കാലം മാറുകയാണോ? ഷി (She), ഹി (He) എന്നീ അഭിസംബോധനകൾക്കു പകരം ദേ (They) എന്നു പറയുന്ന ലോകത്തേക്ക് നമ്മൾ എത്തിക്കഴിഞ്ഞു. കുട്ടി ആണാണോ പെണ്ണാണോ എന്നു ചോദിച്ചാൽ പലരും ഇപ്പോൾ ദേബി (Theybie) ആണെന്ന് ഉത്തരം തന്നാൽ ഞെട്ടേണ്ടതില്ല. സമൂഹമാധ്യമങ്ങളിലും സമൂഹത്തിലും ഈ വാക്കുകളും ചിന്താഗതിയും പടർന്നു പിടിക്കുകയാണ്. മനുഷ്യരുടെ ചിന്താഗതി ഇങ്ങനെ മാറുമ്പോൾ ബ്രാൻഡുകൾക്കും മാറിച്ചിന്തിക്കാതെ തരമില്ലല്ലോ! വസ്ത്രങ്ങളിലും ഷൂവിലുമെല്ലാം ലിംഗ നിഷ്പക്ഷത വരുത്താൻ ബ്രാൻഡുകളും മത്സരം തുടങ്ങിക്കഴിഞ്ഞു. ആണിനും പെണ്ണിനും വെവ്വേറെ ഉൽപന്നങ്ങളെന്ന ചിന്താഗതി എങ്ങനെയാണ് വിപണിയിലും പരസ്യമേഖലയിലുമുൾപ്പെടെ മാറ്റമുണ്ടാക്കുന്നത്? ഇതുയർത്തുന്ന ചോദ്യങ്ങൾ എന്തെല്ലാമാണ്? അടിമുടി വലിയൊരു മാറ്റമാണോ നമ്മെ കാത്തിരിക്കുന്നത്? വിശദമായി പരിശോധിക്കാം...