കാട്ടുകൊമ്പന്മാരുടെ കലി പൂണ്ട നീക്കങ്ങളിൽ മനുഷ്യജീവനുകൾ പൊലിയുന്നതു വാർത്തയാവുന്ന ഘട്ടത്തിലാണ് ആമസോൺ ഒടിടി പ്ലാറ്റ്ഫോമിൽ ‘പോച്ചർ’ എന്ന സീരീസ് പ്രദർശനം തുടങ്ങുന്നത്. മനസ്സാക്ഷിയില്ലാത്ത ഒരു കൂട്ടം മനുഷ്യരുടെ തോക്കിൻ തുമ്പിൽ പിടഞ്ഞു വീഴുന്ന കാട്ടുകൊമ്പന്മാരുടെ കഥയാണ് ‘പോച്ചർ’. വേട്ടക്കാരെ തേടിയുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രയാണവും കേസന്വേഷണവുമാണ് കഥ.
‘പോച്ചറി’ന് ആധാരമായ, കേരളം മുഴുവൻ ഞെട്ടിത്തരിച്ച ആനവേട്ട പുറത്തു കൊണ്ടു വന്നത് മലയാള മനോരമയായിരുന്നു. അധികമാർക്കും അറിയാത്ത, ആരും പറയാത്ത ആ സംഭവത്തിനു പിന്നിലെ യാഥാർഥ്യങ്ങളാണ് ഇനി... വായിക്കാം ‘ആനവേട്ടക്കഥ’യുടെ ഒന്നാം ഭാഗം...
Mail This Article
×
പത്തു മാസത്തിനിടെ 20 കാട്ടാനകൾ സംസ്ഥാനത്തെ വനങ്ങളിൽ കൊല്ലപ്പെട്ടു എന്ന ലീഡ് വാർത്തയുമായാണ് 2015 ജൂൺ 29ന് മനോരമ പുറത്തിറങ്ങിയത്. അന്ന് തിരുവനന്തപുരത്ത് ചീഫ് റിപ്പോർട്ടറും ഇപ്പോൾ മലയാള മനോരമ കോഴിക്കോട് ചീഫ് ഓഫ് ബ്യൂറോയുമായ ജയൻ മേനോൻ ആണ് ഈ വാർത്ത പുറത്തു കൊണ്ടു വന്നത്. ഡൽഹിയിലേക്കും കൊൽക്കത്തയിലേക്കും നേപ്പാളിലേക്കും വരെ നീണ്ട അന്വേഷണങ്ങളായിരുന്നു അതിനു പിന്നില്‍. പിന്നീട് സംഭവത്തെപ്പറ്റിയുള്ള സിബിഐ അന്വേഷണത്തിലേക്കും ഈ വാർത്ത നയിച്ചു. എന്താണ് യഥാർഥത്തിൽ അന്ന് കേരളത്തിലെ കാടുകളിൽ സംഭവിച്ചത്? എങ്ങനെയാണ് രാജ്യാന്തരബന്ധം വരെയുള്ള ആനക്കൊമ്പു മാഫിയയെ അഴിക്കുള്ളിലാക്കിയത്? മാഫിയയെ രക്ഷിക്കാനുള്ള ശ്രമങ്ങളും അതിനിടെ ഉണ്ടായി. എങ്ങനെയാണ് വനംവകുപ്പും മാഫിയയും തമ്മിലുള്ള ബാന്ധവം തകർക്കാൻ സാധിച്ചത്? ആ പിന്നാമ്പുറക്കഥ ആദ്യമായി പുറത്തു വരികയാണ്. അതിനു പിന്നിൽ പ്രവർത്തിച്ചവരെയും വെളിച്ചത്തേക്കു കൊണ്ടു വരുന്നു മനോരമ ഓൺലൈൻ പ്രീമിയത്തിലൂടെ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.