പി. കേശവദേവിന്റെ ‘ഓടയിൽ നിന്ന്’ എന്ന നോവലിലെ നായകൻ പപ്പു ഒരു ക്ഷയരോഗിയായിരുന്നു. സമൂഹത്തിന്റെയും ജീവിതത്തിന്റെയും പിന്നാമ്പുറങ്ങളിലേക്ക് ആട്ടിയകറ്റപ്പെട്ട്, ഒടുവിൽ തെരുവിൽ ചുമച്ചു ചുമച്ചു ചോരതുപ്പി മരിക്കുന്ന പപ്പു. അന്നത്തെ സാമൂഹികാവസ്ഥയുടെ നേർച്ചിത്രം വരച്ചിട്ട ‘ഓടയിൽ നിന്ന്’ കാലം കടന്നു സഞ്ചരിച്ച നോവലായി. ഇതു പിന്നീട് അതേ പേരിൽ തന്നെ സിനിമയായി. നടൻ സത്യൻ പപ്പുവിനെ അഭ്രപാളികളിൽ അനശ്വരനാക്കി. സാഹിത്യകാരൻമാർ പലകാലങ്ങളിലും ഇത്തരം രോഗങ്ങളെ എഴുത്തിനൊപ്പം കൂടെക്കൂട്ടിയിട്ടുണ്ട്. കോവിലന്റെ ‘ചെത്തിപ്പൂക്കൾ’ എന്ന കഥ സമൂഹത്തിന്റെ മറ്റൊരവസ്ഥയെ ക്ഷയരോഗവുമായി ചേർത്തുവയ്ക്കുന്നു. നാട്ടിലെ കാമുകിയെ സ്വീകരിക്കാതെ നഗര ജീവിതത്തിന്റെ പരിഷ്കാരങ്ങളിലേക്കു ചേക്കേറി കുടുംബ ജീവിതം നയിക്കുന്നയാളെ ക്ഷയരോഗം ബാധിക്കുന്നതും അയാൾ നാട്ടിലേക്കു തിരിച്ചെത്തി കാമുകിയുടെ അരികിലേക്കു ചേർന്നു നിന്നു രക്തം ചുമച്ചു തുപ്പുന്നതും ‘ചെത്തിപ്പൂക്കളി’ൽ കാണാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com