ആപ്പിളിന്റെ ‘ഇന്റലിജൻസ്’ അവിടെ പാളി; പുതിയ ഐഫോണിനെ കാത്ത് കോടികളുടെ നഷ്ടം? എഐ മാജിക്കിൽ എന്തെല്ലാം?
Mail This Article
‘‘അടുത്ത തലമുറ ഐഫോൺ ഡിസൈൻ ചെയ്തിരിക്കുന്നത് ആപ്പിൾ ഇന്റലിജൻസിന് വേണ്ടിയാണ്. ഇത് ആവേശകരമായ ഒരു പുതിയ യുഗത്തിന്റെ പിറവിയാണ്’’. എന്നു പറഞ്ഞുകൊണ്ടാണ് ആപ്പിൾ ചീഫ് എക്സിക്യൂട്ടിവ് ടിം കുക്ക് ‘സെപ്റ്റംബര്‍ ഇവന്റി’ൽ പുതിയ ഉൽപന്നം പരിചയപ്പെടുത്താൻ തുടങ്ങിയത്. നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഒരു ഉൽപന്നം, അതാണ് ഐഫോൺ 16. ആപ്പിളിന്റെ സ്വന്തം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബൂസ്‌റ്റ് ചെയ്‌ത ഐഫോൺ 16 സീരീസ് ആണ് കലിഫോർണിയയിലെ സ്റ്റീവ്ജോബ്സ് തിയറ്ററിൽ സിഇഒ ടിം കുക്ക് അവതരിപ്പിച്ചത്. ഒക്ടോബറിൽ ടെസ്റ്റ് മോഡിൽ ആരംഭിക്കുന്ന പുതിയ എഐ സോഫ്‌റ്റ്‌വെയർ പുറത്തിറക്കുമ്പോൾ ആപ്പിൾ ഡിവൈസുകളിൽ ഇനി സിരി പഴ്‌സനൽ അസിസ്റ്റന്റിന്റെ പുതിയ രൂപവും ശക്തിയും പ്രതീക്ഷിക്കാം. എന്നാൽ അതിനെ എഐ എന്ന് വിളിക്കാൻ ആപ്പിൾ ഇഷ്ടപ്പെടുന്നില്ല, ആപ്പിൾ ഇന്റലിജൻസ് എന്നാണ് എല്ലായിടത്തും പറയുന്നത്. എന്താണ് ഐഫോൺ 16 സീരീസിൽ ആപ്പിൾ ഇന്റലിജൻസിനുള്ള സ്ഥാനം? ടെക് ലോകത്തെത്തന്നെ മാറ്റിമറിച്ച സ്മാർട് ഫോൺ സീരീസിലേക്ക് ഈ പുതിയ തരം എഐ വരുന്നതോടെ എന്തൊക്കെ നേട്ടങ്ങളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക? എഐ കൊണ്ടുവരാൻ പുതിയ ഐഫോണിൽ എന്തൊക്കെ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്? എഐയിലൂടെ ഒട്ടേറെ പേരെ പുതിയ ഐഫോണിലേക്ക് ആകർഷിക്കാനാകുമെന്നാണ് ആപ്പിൾ കരുതുന്നത്. അതേസമയം അപ്രതീക്ഷിതമായ ഒരു തിരിച്ചടി അവരെ ചൈനയില്‍ കാത്തിരിക്കുന്നുണ്ട്. അതിനു കാരണമായതും എഐ തന്നെ....