‘മൈക്ക് വയ്ക്കരുത്’ എന്നൊരു നാടൻ പ്രയോഗമുണ്ട്. ഒരു കാര്യം മൈക്കിലൂടെ വിളിച്ചു പറയുന്നതുപോലെ എല്ലാവരെയും അറിയിക്കരുതെന്ന് അർഥം. തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളിൽ കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിനിടെ മൈക്ക് തകരാറിലായത് അപ്പോൾ അവിടെയുണ്ടായിരുന്നവർ മാത്രമറിഞ്ഞ കാര്യമാണ്. എന്നാൽ, സംഭവത്തിൽ അട്ടിമറിയുണ്ടെന്ന സംശയത്തിന്റെ പേരിൽ പൊലീസ് കേസെടുത്തതോടെ സംഭവം നാടറിഞ്ഞു, നാണക്കേടുമായി. മൈക്ക് വിഷയത്തിൽ ‘മൈക്ക് വച്ചത്’ തിരിച്ചടിയായതോടെ കേസ് പിൻവലിച്ച് പൊലീസ് തടിയൂരി. ഇതിനിടെ പേരൂർക്കട എസ്‌വി സൗണ്ട്സിന്റെ മൈക്കും ആംപ്ലിഫയറും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പരിശോധനകൾക്ക് ശേഷം സാങ്കേതിക തകരാർ മൂലമാണ് പ്രശ്നങ്ങൾ ഉണ്ടായതെന്ന് ഉറപ്പാക്കിയശേഷമാണ് ഉടമ എസ്.രഞ്ജിത്തിന് മൈക്കും മറ്റ് ഉപകരണങ്ങളും തിരികെ നൽകിയത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com