വലിയ ആവേശത്തോടെയാണ് കേരള സർക്കാർ വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പലിനെ സ്വീകരിച്ചത്. തുറമുഖം നടത്തിപ്പുകാരായ അദാനി ഗ്രൂപ്പിന് നൽകാൻ സർക്കാരിന്റെ കയ്യിൽ പണമില്ല. അദാനിയാണെങ്കിൽ മറ്റു ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് രണ്ടാംഘട്ട നിർമാണവും തുടങ്ങിവച്ചിട്ടുണ്ട്.
കേരളത്തിൽ തേനും പാലുമൊഴുക്കുമെന്ന് പ്രഖ്യാപിച്ച വിഴിഞ്ഞം തുറമുഖ പദ്ധതി സർക്കാരിന് പണമില്ലാത്തതിനാൽ ഇഴയുമോ? എന്താണ് നിലവിലെ സാഹചര്യം?
Mail This Article
×
വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രവർത്തനസജ്ജമാകുന്നതോടെ കേരളത്തിൽ വികസനത്തിന്റെ പാലും തേനുമൊഴുക്കുമെന്നു പ്രഖ്യാപിച്ചിരുന്ന സർക്കാരിനു മുന്നിൽ വെല്ലുവിളിയായി സാമ്പത്തിക പ്രതിസന്ധി. അനുബന്ധ വികസന പദ്ധതികൾക്കു മാത്രമല്ല, തുറമുഖ നിർമാണത്തിനു നൽകാൻ പോലും സർക്കാരിന്റെ കയ്യിൽ ‘നയാ പൈസ’ ഇല്ല. ഏറ്റവും ആഴമുള്ള ട്രാൻസ്ഷിപ്മെന്റ് തുറമുഖം എന്ന നിലയ്ക്കു വലിയ സാധ്യതകളാണ് വിഴിഞ്ഞം തുറന്നുതരുന്നതെങ്കിലും അവയെല്ലാം തൽകാലത്തേക്ക് അടച്ചു കളയുന്നതാണ് സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി. ആറു മാസത്തിനകം തുറമുഖം കമ്മിഷനിങ്ങിലേക്കു പോകാനിരിക്കെ, കരാർ പ്രകാരം നൽകേണ്ട തുകയിൽ പത്തിലൊന്നു പോലും ഇതുവരെ നൽകാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല. കടമെടുപ്പു പരിധിയെ ബാധിക്കുമെന്നതിനാൽ ഈ സാമ്പത്തിക വർഷം ഇനി തുക നൽകാൻ കഴിയില്ലെന്നു സർക്കാരും സമ്മതിക്കുന്നു. അതുപോലും സാധ്യമല്ലെന്നിരിക്കെ, അനുബന്ധമായി പ്രഖ്യാപിച്ച ആയിരക്കണക്കിനു കോടി രൂപയുടെ വികസനത്തിന് എവിടെനിന്നു പണം കണ്ടെത്തും?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.