തലയെടുപ്പുള്ള നവകേരള ബസുമായി വേമ്പനാട്ടു കായലിന് കുറുകെ നീന്തിയപ്പോൾ വൈക്കം–തവണക്കടവ് ജങ്കാർ നവകേരള ജങ്കാറായി മാറി. കേരളക്കരയാകെ ഓടിയെത്തിയ നവകേരള ബെൻസ് ഉരുക്കു ജങ്കാറിന്റെ മടിത്തട്ടിൽ കായൽക്കാറ്റേറ്റ് ആടിയുലഞ്ഞു. അപ്പോഴും ജങ്കാറിന്റെ ഭാവം ഇങ്ങനെ. ‘ഇതൊക്കെ എന്ത്’. അതിനു കാരണം പലതാണ്. ജനകീയ മന്ത്രിസഭയെ ജനങ്ങളിലേക്ക് എത്തിക്കുന്ന നവകേരള സദസിനെ വഹിച്ചതോടെയാണ് നവകേരള ബസ് താരമായി മാറിയത്. എന്നാൽ വൈക്കത്ത് എത്തിയ നവകേരള സദസും ബസും വേമ്പനാട്ടു കായലിന് അക്കരെ എത്തിച്ചത് നവകേരള ജങ്കാറാണ്. വേമ്പനാട്ടു കായലിൽ അപ്പുറവും ഇപ്പുറവുമുള്ള ആലപ്പുഴ–കോട്ടയം ജില്ലകളെ കൂട്ടിയിണക്കുന്ന ജങ്കാറിന് കേരളത്തിലെ രാഷ്ട്രീയത്തിൽ ചില്ലറയല്ല പ്രാധാന്യം. കാലങ്ങളായി രാഷ്ട്രീയ–സാംസ്കാരിക യാത്രകൾ കായൽ കടക്കാൻ ജങ്കാർ സർവിസാണ് ആശ്രയിക്കുന്നത്. എന്നാൽ ജങ്കാറിന് രാഷ്ട്രീയമില്ലതാനും. പക്ഷേ ഇടതുജാഥകൾ കൂടുതലും ജങ്കാർ വഴി പോകുമ്പോൾ കോൺഗ്രസ്, യുഡിഎഫ് ജാഥകളും യാത്രകളും തണ്ണീർമുക്കം ബണ്ട് കടന്നാണ് കായൽ താണ്ടുന്നതെന്നു മാത്രം. മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും ജങ്കാറിലൂടെയാണ് യാത്രയെ കായൽ കടത്തിയത്. യാത്രകൾ കടക്കുന്നതിനു മുമ്പ് ജങ്കാറും ചിലപ്പോൾ അലങ്കരിക്കും. സുരക്ഷാ പരിശോധനയും നടത്തും. പക്ഷേ നവകേരള ബസ് വന്നപ്പോൾ ഇക്കുറി പണി കൂടി. ജങ്കാറിൽ മറ്റൊരു ബസ് കയറ്റി രണ്ടു വട്ടം പൊലീസ് ട്രയൽ റൺ നടത്തി. നവകേരള സദസിന്റെ ഭാഗമായ ജങ്കാർ സർവീസിന്റെ കൗതുകകരമായ വിവരങ്ങൾ വായിക്കാം.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com