ഇന്ത്യാസഖ്യത്തിന്റെ ആ രഹസ്യനീക്കം ബിജെപി മുൻപേ അറിഞ്ഞു; എന്തുകൊണ്ട് ‘കടിഞ്ഞാൺ’ വീണ്ടും ബിർലയുടെ കയ്യിൽ?
Mail This Article
ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പിൽ ഭരണപക്ഷത്തിനെതിരെ പോരാടാനുറച്ചാണ് പ്രതിപക്ഷ ഇന്ത്യാസഖ്യം സ്ഥാനാർഥിയായി മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനെ രംഗത്തിറക്കിയത്. എന്നാൽ, വോട്ടെടുപ്പ് ആവശ്യപ്പെടുന്ന കാര്യത്തിൽ വിവിധ പ്രതിപക്ഷ കക്ഷികൾക്കിടയിലുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തെത്തുടർന്ന് അവസാന നിമിഷം അതു വേണ്ടെന്നു വയ്ക്കുകയായിരുന്നു. ശബ്ദവോട്ടിൽ ബിജെപിയുടെ ഒാം ബിർല വീണ്ടും സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള എംപിയായ ബിർല തുടർച്ചയായ രണ്ടാം തവണയാണ് ലോക്സഭയുടെ നാഥനാകുന്നത്. സ്പീക്കറായി 5 വർഷം പൂർത്തിയാക്കി വീണ്ടും അതേ പദവിയിലെത്തുന്ന രണ്ടാമത്തെയാളാണു ബിർല. 1980– 89 കാലഘട്ടത്തിൽ സ്പീക്കറായിരുന്ന കോൺഗ്രസ് നേതാവ് ബൽറാം ഝാക്കറാണ് ഇതിനു മുൻപ് ആ നേട്ടം സ്വന്തമാക്കിയത്. എന്തുകൊണ്ടാണ് ഓം ബിര്‍ലയെത്തന്നെ ബിജെപി വീണ്ടും സ്പീക്കർ പദവി ഏൽപിച്ചത്? പ്രതിപക്ഷത്തിന് എന്തുകൊണ്ടാണ് സ്പീക്കറിൽ ‘അവിശ്വാസം’?