‘അഹങ്കാരത്തിന് ജനം മറുപടി നൽകി’: ചോദ്യത്തിൽ വിറച്ച് മോദി; ഇനി എളുപ്പമല്ല കാര്യങ്ങൾ
Mail This Article
×
ലോക്സഭയിലും പുറത്തും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിർന്ന മന്ത്രിമാരും നടത്തിയ പ്രതികരണം വ്യക്തമാക്കുന്നതു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം എത്രത്തോളം ബിജെപിയെ പ്രതിരോധത്തിലാക്കിയെന്നാണ്. രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയും മോദിയെയും ബിജെപിയെയും കടന്നാക്രമിച്ചു; ഭരണപക്ഷത്തുനിന്നുണ്ടായതിനെക്കാൾ ശക്തമായ ഇടപെടലുണ്ടായത് അധ്യക്ഷന്റെ ഭാഗത്തുനിന്നാണ്. ലോക്സഭയിൽ അംഗബലത്തിനൊപ്പം ആത്മവിശ്വാസവും വർധിച്ചതിന്റെ പ്രകടനമാണ് ഇരുസഭകളിലും നന്ദിപ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തിന്റെ മറ്റു പ്രസംഗകരും പ്രകടിപ്പിച്ചത്. ബിജെപിക്കു തനിച്ചു ഭരണഭൂരിപക്ഷമില്ലെന്നതിലും അതിന്റെ കാരണങ്ങളിലും ഊന്നിയാണ് പ്രതിപക്ഷം സ്വരം കടുപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.