ആ മണ്ണുമാറ്റൽ അർജുന് വേണ്ടിയായിരുന്നില്ല; വെല്ലുവിളിച്ച് മഴ; എസി കാബിൻ കാക്കുമോ ജീവൻ? അപകടം കേരളത്തിലായിരുന്നെങ്കിൽ...
Mail This Article
നനഞ്ഞു കുതിർന്നു കിടക്കുന്ന പശ്ചിമഘട്ടത്തിലെ ഷിരൂർ കുന്നുകൾ. കുന്നിൻ മുകളിൽ എപ്പോൾ വേണമെങ്കിലും ഇടിയാമെന്നു തോന്നിപ്പിക്കുന്ന വിധം ഇപ്പോഴും വിള്ളലുകൾ. അതിവേഗത്തിൽ മണ്ണ് നീക്കം ചെയ്യുക അപകടകരം. മഴ ഇടയ്ക്കിടെ പെയ്തു കൊണ്ടിരിക്കുന്നു. കേരള–കർണാടക അതിർത്തി തലപ്പാടിയിൽ നിന്ന് 250 കിലോ മീറ്റർ അകലെ കർണാടക ഉത്തര കന്നഡ ജില്ല അങ്കോള താലൂക്കിൽ പശ്ചിമഘട്ട മലനിരയുടെ താഴ്‌വാരത്തിൽ മണ്ണിടിഞ്ഞ് അടിയിൽപ്പെട്ട ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ പ്രേമന്റെയും ഷീലയുടെയും മകൻ അർജുന് വേണ്ടിയുള്ള കേരളത്തിന്റെ കാത്തിരിപ്പ് വേദനയോടെ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിന് വേഗത പോരെന്ന പരാതികൾ കേരളത്തിൽ നിന്ന് ശക്തമായി ഉയരുന്നു. കർണാടക സർക്കാരിനെതിരെയും വിമർശനം ഉയരുമ്പോൾ എന്താണ് സത്യം? അപകടമുണ്ടായ അങ്കോള താലൂക്കിൽ ദേശീയപാതയിലുടനീളം കുന്നിടിച്ച് നിർമിച്ച പാതയുടെ വശത്തെ കുന്നുകൾ വ്യാപകമായി റോഡിലേക്ക് ഇടിഞ്ഞിട്ടുണ്ട്. അർജുനെ കാണാതായ ശേഷമുള്ള ആദ്യത്തെ 3 ദിവസവും മഴയും മണ്ണിടിച്ചിലും തുടരുകയായിരുന്നു. പ്രദേശത്തെ സ്ഥിതിഗതികൾ അതിവേഗത്തിലുള്ള