പേടിയിൽ ഗൗഡ കുടുംബം, ഞെട്ടലില്‍നിന്ന് കരകയറാൻ ബിജെപി; കർണാടകയിൽ ജെഡിഎസിനെ പിഴുതെടുക്കുമോ ‘ഡികെ’?
Mail This Article
‘‘2006 ൽ ദേവെഗൗഡയുടെ എതിർപ്പുണ്ടായിട്ടും ഞാൻ ബിജെപിയുമായി ചേർന്ന് സർക്കാരുണ്ടാക്കി. എന്നാൽ ഇന്ന് ഞാൻ ദേവെഗൗഡയുടെ സമ്മതത്തോടെ ബിജെപിയുമായി സഖ്യം ചേരാൻ പോവുന്നു. ജെഡിഎസ്–ബിജെപി സഖ്യം 2024 ൽ കോൺഗ്രസിന്റെ അഹന്ത അവസാനിപ്പിക്കും’’, ബിജെപിയുമായി 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യം പ്രഖ്യാപിച്ചുകൊണ്ട് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവെഗൗഡയുടെ മകൻ എച്ച്.ഡി.കുമാരസ്വാമി പ്രഖ്യാപിച്ചു. 2006 ൽ മകൻ കാണിച്ച ‘അനുസരണക്കേടി’നെ ഇതേ വേദിയിൽ ഗൗഡയും തള്ളിക്കളഞ്ഞ് ജെഡിഎസ് ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമിടുകയാണ്. പാർട്ടിയുടെ സംരക്ഷണാർഥമാണ് ഈ നടപടി എന്നാണ് ഗൗഡ പറയുന്നത്. എന്നാൽ നാൾക്കുനാൾ ശോഷിച്ചു വരുന്ന ജെഡിഎസ് ഇതുകൊണ്ട് കർണാടകയിൽ ശക്തമാകുമോ? അതോ, ജെഡിഎസ് ശക്തികേന്ദ്രങ്ങൾ കീഴടക്കാനുള്ള ബിജെപി പദ്ധതി ഭാവിയിൽ വിജയം കാണുമോ? പരിശോധിക്കാം.