ആർഎസ്എസിനു മുന്നിൽ കേരളത്തിന്റെ വാതിൽ മലർക്കെ തുറന്നു കൊടുക്കുന്ന നീക്കത്തിലേയ്ക്കാണോ സിപിഎം മുന്നോട്ടു പോകുന്നത്? അങ്ങനെ സംശയിക്കാൻ ചില കാരണങ്ങളുണ്ടെന്നു പറയുന്നു ചരിത്രകാരനായ ഡോ. അജയകുമാർ കോടോത്ത്. ഇനിയെങ്കിലും ഇതെല്ലാം തിരിച്ചറിഞ്ഞു പ്രതികരിച്ചില്ലെങ്കിൽ സിപിഎമ്മിന് ഒപ്പം മുങ്ങാനായിരിക്കും സിപിഐയുടെ വിധിയെന്നും ലേഖകൻ സമർഥിക്കുന്നു.
‘ഏത് ചെകുത്താനെ പിടിച്ചും കോൺഗ്രസിനെ ഇല്ലാതാക്കും’ എന്ന ഇഎംഎസിന്റെ നിലപാടിനൊപ്പം നീങ്ങാനാണ് സിപിഎമ്മിന്റെയും സിപിഐയുടെയും ശ്രമങ്ങളെങ്കില് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ശുഷ്കിച്ചു കൊണ്ടിരിക്കുന്ന വർത്തമാനകാല യാഥാർഥ്യം അവർ തിരിച്ചറിയുന്നില്ലെന്നാണോ?
Mail This Article
×
ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം നെടുകെ പിളർന്നിട്ട് അറുപതാണ്ടുകൾ (1964-2024) പിന്നിട്ടിരിക്കുന്നു. അടിയന്തരാവസ്ഥയ്‌ക്ക് ശേഷം 1978 മുതൽ മുഖ്യധാര കമ്യൂണിസ്റ്റ് പാർട്ടികളായ സിപിഐയും സിപിഎമ്മും ഇടത് ഐക്യമെന്ന നിലപാടിന്റെ അടിസ്ഥാനത്തിൽ ദേശീയതലത്തിൽ യോജിപ്പിലാണെങ്കിലും രണ്ട് പാർട്ടികളായിതന്നെ തുടരുന്നു. പ്രത്യയശാസ്ത്ര ഭിന്നതകൾ നിലനിൽക്കുന്നത് കൊണ്ട് ലയനത്തിന് ഇനിയും സമയമായില്ല പോലും! 1952ലെ പ്രഥമ പൊതു തിരഞ്ഞെടുപ്പിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിക്ക് ദേശീയ തലത്തിൽ 9 ശതമാനത്തിനടുത്ത് വോട്ട് ലഭിച്ചു. 2019ലെ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികൾക്കും കൂടി ലഭിച്ചത് 2 ശതമാനത്തിലും താഴെ വോട്ട്! 1964ൽ അവിഭക്ത പാർട്ടി പിളർന്നതിന്റെ തുടർ ചലനമെന്നോണം 1968ൽ പിറന്നു വീണ നക്സലൈറ്റ് പ്രസ്ഥാനവും ശിഥിലീകരിക്കപ്പെട്ട് ദുർബലാവസ്ഥയിൽ കിതയ്ക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.