ഷീല, ജയഭാരതി, നസീർ വന്നു, വോട്ടു മാത്രം വന്നില്ല! പൂവു ചൂടുന്നത് സ്വഭാവദൂഷ്യമുള്ള പെണ്ണുങ്ങളെന്ന് പ്രസംഗം, ഉള്ള വോട്ടും പോയി!
Mail This Article
അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഒരു ചിഹ്നം ഉറപ്പുണ്ട്. എന്നാൽ അങ്ങനെയല്ല സ്വതന്ത്രരുടെ സ്ഥിതി. ഒരു ചിഹ്നം തേടി നടക്കണം. പലപ്പോഴും അവർ മുന്നോട്ടു വയ്ക്കുന്ന ചിഹ്നം കിട്ടണമെന്നില്ല. കിട്ടുന്നതു ജനം അംഗീകരിക്കണമെന്നുമില്ല. അംഗീകരിക്കപ്പെടാത്ത രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർഥികളുടെ സ്ഥിതിയും ഇതുതന്നെ. പക്ഷേ കിട്ടിയ ചിഹ്നം ഉയർത്തിക്കാട്ടി വിജയിച്ചു വന്നവരുമുണ്ട്. ചിലർ സ്വന്തം നിലയിൽ. മറ്റുചിലർ ഏതെങ്കിലും മുന്നണിയുടെയോ പാർട്ടിയുടെയോ പിന്തുണയോടെ. ഇതെല്ലാം ഉണ്ടായിട്ടും കാലിടറിയവരുമുണ്ട്. തിരഞ്ഞെടുപ്പു രാഷ്ട്രീയവും പ്രശസ്തിയും സമാന്തര രേഖകളാണെന്ന് തിരിച്ചറിയുന്ന നിമിഷങ്ങളാണത്. സ്വതന്ത്ര സ്ഥാനാർഥികളാണ് നമ്മുടെ തിരഞ്ഞെടുപ്പു ചരിത്രത്തെ വൈവിധ്യപൂർണമാക്കിയിട്ടുള്ളത്. കണ്ടു മടുത്ത ചിഹ്നങ്ങൾക്കു പകരം പുതിയ ചിലതൊക്കെ കാണാൻ അവസരം ലഭിച്ചിട്ടുള്ളതും ഇത്തരം സന്ദർഭങ്ങളിലാണ്. അത്തരം ചില തിരഞ്ഞെടുപ്പു കഥകളിലേക്ക്.