പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ ഇടതു സ്ഥാനാർഥിയായി കെ.ടി. ജലീൽ ഉൾപ്പെടെയുള്ള പേര് ഉയർന്നുവന്നെങ്കിലും നറുക്കു വീണത് ലീഗിൽനിന്നു പുറത്താക്കപ്പെട്ട കെ.എസ്.ഹംസയ്ക്കായിരുന്നു. അതിനു പിന്നിലൊരു കാരണമുണ്ട്.
ഇ.ടി.മുഹമ്മദ് ബഷീറിനെ മലപ്പുറത്തേക്കും അബ്ദുസ്സമദ് സമദാനിയെ പൊന്നാനിയിലേക്കും യുഡിഎഫ് കൊണ്ടുവന്നതിനു പിന്നിലുമുണ്ട് വ്യക്തമായ കാരണം.
സമസ്തയും മുസ്‌ലിം ലീഗും തമ്മിലുള്ള പ്രശ്നങ്ങൾ ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പു ഫലത്തെ ബാധിക്കുമോ?
Mail This Article
×
ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കേ മലപ്പുറം ജില്ലയിലെയും മലബാറിലെയും തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളിലൊന്ന് മുസ്‌ലിം ലീഗും സമസ്തയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ്. അഭിപ്രായ വ്യത്യാസം പാർട്ടിയെ തിരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്ന് ലീഗും എന്നാൽ എൽഡിഎഫിന് ഇത് അനുകൂലമാവുമെന്ന് ഇടതുമുന്നണിയും വിലയിരുത്തുന്നു.
പൊന്നാനി ലോക്സഭ മണ്ഡലത്തിലെ ഇടതു സ്ഥാനാർഥിയായി കെ.എസ്.ഹംസ വരുന്നത് പോലും ഈ ഭിന്നത മുതലാക്കാൻ ഉറപ്പിച്ചായിരുന്നു. ലീഗിന്റെ നിലവിലെ എംപിമാർ മണ്ഡലം മാറുന്നതിലും ഈ അഭിപ്രായവ്യത്യാസങ്ങൾ പങ്കു വഹിച്ചിട്ടുണ്ട് . മുസ്‌ലിം സമുദായത്തിലെ ഏറ്റവും വലിയ മത സംഘടനയായ സമസ്തയും രാഷ്ട്രീയ സംഘടനയായ മുസ്‌ലിം ലീഗും തമ്മിലുള്ള പ്രശ്നങ്ങൾ എന്തൊക്കെയാണ്? ഇത് തിരഞ്ഞെടുപ്പിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാകും? വിശദമായി പരിശോധിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.