മോദിക്കു മുന്നിൽ മുട്ടിടിക്കുമ്പോൾ
Mail This Article
പ്രായപൂർത്തി വോട്ടവകാശപ്രകാരമുള്ള വോട്ടർപട്ടികയ്ക്ക് ഇന്ത്യ സ്വീകരിച്ചത് 1947–48ലെ തിരുവിതാംകൂർ മാതൃകയാണ്; തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങളുടെ കാര്യത്തിൽ കേരള മാതൃകയും. പൊതുതിരഞ്ഞെടുപ്പുകാലത്ത് പ്രസംഗങ്ങളിലും പ്രകടനങ്ങളിലും മുദ്രാവാക്യങ്ങളിലുമുൾപ്പെടെ പാലിക്കേണ്ട മര്യാദകൾ 1960ൽ ആണ് കേരളത്തിൽ തയാറാക്കിയത്. പ്രസംഗങ്ങളിൽ വ്യക്തികളുടെ സ്വകാര്യജീവിതത്തെക്കുറിച്ചു മോശമായ പരാമർശങ്ങളരുത്, മത– ജാതി–സമുദായ അധിക്ഷേപങ്ങൾ പാടില്ല, പ്രചാരകർ വീടുകളിലെ സ്വൈരജീവിതം തടസ്സപ്പെടുത്തരുത് തുടങ്ങി 27 വ്യവസ്ഥകളാണ് പാർട്ടികളുമായി കൂടിയാലോചിച്ചു കേരളത്തിലുണ്ടാക്കിയത്. മതവും ജാതിയുമൊക്കെ രാഷ്ട്രീയപ്രയോഗത്തിനുള്ളതല്ലെന്നും വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടരുതെന്നുമൊക്കെ അന്നേ നമ്മൾ എഴുതിവച്ചു. തുടർന്നിങ്ങോട്ടുള്ള 64 വർഷത്തിൽ, കഴിഞ്ഞ മാസം 26വരെ അവയൊക്കെ കേരളത്തിലെ പാർട്ടികൾ പാലിച്ചോ എന്ന ചോദ്യം പാഴാക്കേണ്ട. ഉത്തരം നമുക്കറിയാം.