പ്രേമചന്ദ്രനെ ഒറ്റപ്പെടുത്തി പാർട്ടി പിളർത്താൻ സിപിഎം...? മാണി കോൺഗ്രസ് പോയാൽ പകരം ആർഎസ്പി
Mail This Article
അനുകൂല മദ്യനയം രൂപീകരിക്കുന്നതിനായി ബാർ ഉടമകൾ രണ്ടര ലക്ഷം രൂപ വീതം നൽകണമെന്നാവശ്യപ്പെട്ടുള്ള ബാറുടമാ സംഘടനാ നേതാവിന്റെ ശബ്ദ സന്ദേശം പുറത്തു വന്നപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അതിനൊരു പുതിയ വ്യാഖ്യാനം കണ്ടെത്തി. രണ്ടാം പിണറായി സർക്കാരിനെ പിടിച്ചുലച്ച വിവാദത്തെക്കുറിച്ച് ഗോവിന്ദൻ പറഞ്ഞത് ‘‘തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാധ്യമങ്ങൾ ആകെ ‘ഡ്രൈ’ ആണ്. അതൊഴിവാക്കാനാണ് ഇത്തരം വാർത്തകൾ നൽകുന്നത്’’ എന്നാണ്. ബാർ കോഴ വിവാദം അവിടെ നിൽക്കട്ടെ. മാധ്യമങ്ങൾ ‘ഡ്രൈ’ ആണെന്നു കണ്ടാകണം, കൊല്ലത്ത് സിപിഎം ജില്ലാ സെക്രട്ടറി എസ്. സുദേവന്റെ പ്രസ്താവന ഇക്കഴിഞ്ഞ ദിവസം പൊട്ടി വീണു. ഇപ്പോഴെന്താണ് പ്രകോപനം എന്നു മാധ്യമങ്ങൾ തല പുകഞ്ഞാലോചിച്ചിട്ടും പിടി കിട്ടിയില്ല. ആർഎസ്പി നേതാവും നിലവിലെ കൊല്ലം എംപിയുമായ എൻ.കെ.പ്രേമചന്ദ്രനെ ചുറ്റിപ്പറ്റിയായിരുന്നു സുദേവന്റെ പ്രസ്താവന. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞ്, വോട്ടെണ്ണാൻ ഇനി നാളുകൾ മാത്രം ബാക്കി നിൽക്കെ, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ സുദേവൻ ഇത്തരമൊരു പ്രസ്താവന ഇറക്കണമെങ്കിൽ അതിനു പിന്നിൽ