തോപ്പുംപടി ഹാർബറിലെ ‘എല്ലാം’ അറിയാൻ 10 രൂപ ടിക്കറ്റ് മതി! തുറമുഖങ്ങൾ തുറന്നപടി; കണ്ണടച്ച് സർക്കാരും
Mail This Article
പൊലീസ്, ഇന്റലിജൻസ്, ഫിഷറീസ് വകുപ്പ്, നാവികസേന, കോസ്റ്റ് ഗാർഡ്, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം തുടങ്ങിയവ ചേർന്ന് ഒന്നര മാസം മുൻപു കേരളത്തിലെ തുറമുഖങ്ങളിൽ പരിശോധന നടത്തി. കണ്ടെത്തിയത് ഒട്ടേറെ നിയമലംഘനങ്ങൾ. കേരളത്തിന്റെ തീരം, പ്രത്യേകിച്ചും തുറമുഖങ്ങൾ നേരിടുന്ന സുരക്ഷാഭീഷണിയടക്കം വിശദമായി രേഖപ്പെടുത്തിയ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചു. പക്ഷേ, നടപടിയൊന്നുമുണ്ടായില്ല. തീരസുരക്ഷയിൽ എവിടെയാണ് വിള്ളലുകൾ? ആരാണ് ഉത്തരവാദി... ചോദ്യങ്ങളേറെയാണ്. കള്ളക്കടത്ത്, ലഹരിക്കടത്ത്, മനുഷ്യക്കടത്ത് തുടങ്ങി രാജ്യരക്ഷയെ ഗുരുതരമായി ബാധിക്കുന്ന നുഴഞ്ഞുകയറ്റം വരെ നടക്കുന്നയിടമായി നമ്മുടെ കടൽത്തീരങ്ങൾ മാറുന്നു. തീരസുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഒട്ടേറെ നടപടിക്രമങ്ങളുണ്ട്. പക്ഷേ, കേരളത്തിലെ തുറമുഖങ്ങളിലും ഫിഷ് ലാൻഡിങ് സെന്ററുകളിലും (എഫ്എൽസി) അവയിൽ പലതും പാലിക്കപ്പെടുന്നില്ല.